Latest News

തോക്കൂമായി കുതിച്ച് ജയറാം; മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഓസ്ലര്‍ റിലീസ് ക്രിസ്തുമസിനെത്തും; റീലീസ് തിയതി പുറത്ത് വിട്ട് പുതിയ പോസ്റ്റര്‍ പുറത്ത്

Malayalilife
തോക്കൂമായി കുതിച്ച് ജയറാം; മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഓസ്ലര്‍ റിലീസ് ക്രിസ്തുമസിനെത്തും; റീലീസ് തിയതി പുറത്ത് വിട്ട് പുതിയ പോസ്റ്റര്‍ പുറത്ത്

സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തുന്ന മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലര്‍' റിലീസ് തിയതി പ്രഖ്യാപിച്ചു. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം എപ്പോള്‍ തിയേറ്ററില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. .

2023 ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ അബ്രഹാം ഓസ്ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്. അത്യന്തം സസ്പെന്‍സും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂര്‍ണ്ണമായും ക്രൈം ത്രില്ലറാണ്.

ചിത്രം ജയറാമിന്റെ തിരിച്ചു വരവ് ആയിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.ജയറാമിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ വലിയ വ്യതിയാനമാണുള്ളത്.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും പ്രധാന താരങ്ങളാണ്.

jayaram ozler release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES