മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ.താരജാഡകള്‍ ഇല്ലാത്ത വ്യക്തിത്വമായാണ് പൊതുവേ നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നതും. ഇപ്പോള്‍ അത്തരത്തിലുള്ളൊരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.
നടനും കുടുംബവും മൂകാംബിക ദര്‍ശനം നടത്തുന്നതിനിടയിലെ വീഡിയോ ആണ് വൈറലാകുന്നത്. ഒരമ്മയുടെ കൈപിടിച്ച് അവരോടു വളരെ സ്നേഹത്തില്‍ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാല്‍ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും എന്നാണ് അമ്മൂമ്മ ജയസൂര്യയോട് പറയുന്നത്.
നടന് സമീപത്തായി ചിരിച്ചുകൊണ്ട് നില്ക്കുന്ന ഭാര്യ സരിതയെയും കാണാം.
നാഷണല്‍ അവാര്‍ഡ് മുതല്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം വിവാഹിതനാകുന്നത്. സരിതയാണ് ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളാണ്. 1999ല്‍ പത്രം എന്ന ചിത്രത്തില്‍ ബാഗ്രൗണ്ട് ആക്ടര്‍ ആയിട്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2002ലെ ''ഊമപെണ്ണിന് ഉരിയാടാ പയ്യന്‍'' എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു.
സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ഗുലുമാല്‍, ചോക്ലേറ്റ്, ക്ലാസ്സ്മേറ്റ്‌സ്, കങ്കാരു, കോക്ടയില്‍, ജനപ്രിയന്‍, ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, ലുക്ക ചുപ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും വളരെയധികം പ്രശംസിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സജീവ സാന്നിധ്യമായി ജയസൂര്യ എത്താറുണ്ട്.