മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ ബിഗ്ബി ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
അന്ന് കൂടുതല്‍ ട്രോള്‍ ഇറങ്ങിയിട്ടുളള അല്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ എത്തിനോക്കിയിട്ടുളള ഒരു സ്വീക്വന്‍സുണ്ടായിരുന്നു ബിഗ്ബിയില്‍. മമ്മൂക്കയ്ക്ക് ഒരു ആക്ഷന്‍ സ്വീക്വന്‍സില്‍ അപകടം പറ്റുന്ന ഒരു സംഭവം ഉണ്ടായിരുന്നു. അതായത് ഒരു ജീപ്പ് ഇടിച്ചുതെറിപ്പിക്കുമ്പോള്‍ അതില്‍ നിന്നും ഡോറ് പറന്ന് വന്ന് മമ്മൂക്കയുടെ ദേഹത്ത് കൊളളാന്‍ പോവുമ്പോള്‍ മമ്മൂക്ക ഒഴിഞ്ഞുമാറുന്നത്. ശരിക്കും ഇത് സിനിമയുടെ മറ്റൊരു ഭാഗം തന്നെയാണ്.
ശരിക്കും അന്ന് സംഭവിച്ചത് ഞങ്ങള് ഷൂട്ട് ചെയ്യുന്ന സമയത്ത് ഈ ജീപ്പിന്‌റെ ഫ്രണ്ടില് രണ്ട് മാനിക്വന്‍ വെച്ചിട്ടുണ്ടായിരുന്നു. ഇത് പേപ്പര്‍ മാനിക്വീന്‍ ആയിരുന്നു. അപ്പോ ബ്ലാസ്റ്റ് ചെയ്തപ്പോള്‍ ഇത് തെറിച്ച് മമ്മൂക്കയുട അടുത്ത് വീണു. എന്താണ് വരുന്നതെന്ന് മമ്മൂക്കയ്ക്ക് മനസിലായില്ല. അദ്ദേഹം ഒഴിഞ്ഞുകളഞ്ഞു. അപ്പോഴും നമള് അത് ശ്രദ്ധിച്ചില്ല. പിന്നീട് ഞങ്ങള്‍ അടുത്ത ലൊക്കേഷനിലേക്ക് വന്ന് വീണ്ടും അതിന്‌റെ മേക്കിങ് വീഡിയോ റിവൈന്‍ഡ് ചെയ്ത് കണ്ടപ്പോഴാണ് ഏന്തോ ഒരു വസ്തു മമ്മൂക്കയ്ക്ക് നേരെ വരുന്നതും മമ്മൂക്ക അത് മാറികളയുന്നതും അദ്ദേഹം രക്ഷപ്പെടുന്നതും.
മമ്മൂക്ക എന്നാല്‍ അത് പറഞ്ഞില്ല. അങ്ങനെ ഒരു സാധനം വന്ന കാര്യമോ അങ്ങനെ സംഭവിച്ചതൊന്നും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരമാണ് ഞങ്ങള് അതിന്‌റെ ഭീകരത മനസിലാക്കുന്നത്. എന്തോ ഒരു ഒബജക്ട് മമ്മൂക്കയുടെ അടുത്ത് വന്നു എന്നുളളതും അത് മമ്മൂക്ക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നുളളതും. അന്ന് തന്നെ ഞങ്ങളത് ചാനലില്‍ അറിയിച്ചു..
വീഡിയോ വൈറലായി. ജനങ്ങള് മുഴുവന്‍ ആ ഒരു സീന്‍ സിനിമയില്‍ കാണാന്‍ വെയിറ്റ് ചെയ്തു. സിനിമയില്‍ കാണുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തികൊണ്ട് നമ്മള് അതിനെ ആ പറന്ന് വന്ന വസ്തു ഡോറായി മാറ്റി. ബിഗ്ബി കണ്ടാല്‍ കാണാം. ജീപ്പിന്റെ ഡോര്‍ പറന്നുവന്നിട്ട് മമ്മൂക്കയുടെ അടുത്ത് വരുന്നതും മമ്മൂക്ക ഒഴിഞ്ഞുമാറുന്നതും. ധനുഷ്‌കോടിയിലാണ് ബിഗ് ബിയുടെ ക്ലൈമാക്‌സ് ഷൂട്ട് നടന്നതെന്നും ജോസഫ് നെല്ലിക്കല്‍ പറഞ്ഞു