മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജോജു ജോര്‍ജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാവുന്നത്.
അള്‍ട്ടിമേറ്റ് ഹാപ്പിനസ്. എന്റെ പ്രിയപ്പെട്ട നടന്‍ വിജയ് സേതുപതിയെ കണ്ടു. താങ്ക്യു.- എന്ന കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന വിജയ് സേതുപതിയെ ആണ് ചിത്രത്തില്‍ കാണുന്നത്.
രണ്ടു താരങ്ങളെയും ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്.
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 'തമിഴിലെ ജോജുവും മലയാളത്തിലെ സേതുവും,' എന്നാണ് പോസ്റ്റില്‍ ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ചേട്ടനേയും അനിയനേയും പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്.ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകള്‍ ഒറ്റ ഫ്രെയിമില്‍ എന്നായിരുന്നു മറ്റൊരു കമന്റ്
കഴിഞ്ഞ ദിവസം വിജയ് സേതുപതി നായകനായ എത്തിയ ഏറ്റവും പുതിയ ചിത്രം മഹാരാജ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയിരുന്നു.
മഹാരാജ എന്ന വിജയ് സേതുപതി ചിത്രം 50 കോടി ക്ലബ് കയറി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് . നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ മക്കള്‍ സെല്‍വന്‍ എത്തിയിരുന്നു. മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ്, നട്ടി നടരാജ്, അഭിരാമി, ഭാരതിരാജ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.