Latest News

മികച്ച നടന് പാകിസ്ഥാനിലേക്ക് ബോംബിട്ടതിന് അവാര്‍ഡ് കൊടുത്തവര്‍; പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മമ്മൂട്ടിയുടെ അമുദവനെ കാണാതെ പോയെങ്കില്‍ അതിന് ഒറ്റ കാരണമേ ഉള്ളൂ; മമ്മൂക്കയോട് രണ്ടു വാക്ക്,, 'ആരേലും അഭിനയിക്കാന്‍ വിളിച്ചാല്‍ അഭിനയിച്ചിട്ട് പോണം മിഷ്ടര്‍.. അല്ലാതെ ഇത് പോലെ..';മമ്മൂട്ടിയെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറല്‍

Malayalilife
മികച്ച നടന് പാകിസ്ഥാനിലേക്ക് ബോംബിട്ടതിന് അവാര്‍ഡ് കൊടുത്തവര്‍; പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മമ്മൂട്ടിയുടെ അമുദവനെ കാണാതെ പോയെങ്കില്‍ അതിന് ഒറ്റ കാരണമേ ഉള്ളൂ; മമ്മൂക്കയോട് രണ്ടു വാക്ക്,, 'ആരേലും അഭിനയിക്കാന്‍ വിളിച്ചാല്‍ അഭിനയിച്ചിട്ട് പോണം മിഷ്ടര്‍.. അല്ലാതെ ഇത് പോലെ..';മമ്മൂട്ടിയെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറല്‍

ത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ജൂറിക്ക് സമര്‍പ്പിച്ചുകൊണ്ട് ഒരു മമ്മൂട്ടി ആരാധിക ഫേസ്ബുക്കില്‍ എഴുതിയ ഒരു തുറന്ന കുറിപ്പ് പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. സുജ കെ. എന്ന സിനിമ പ്രേക്ഷകയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. "ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടന്‍മാരായിരുന്നു ഇത്തവണ അവാര്‍ഡ് പ്രെഖ്യാപനം നടത്തിയ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു" എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

"മികച്ച നടന് പാകിസ്ഥാനിലേക്ക് ബോംബിട്ടതിന് അവാര്‍ഡ് കൊടുത്തവര്‍ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ കാണിച്ച്‌ തന്നു പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മമ്മൂട്ടിയുടെ അമുദവനെ കാണാതെ പോയെങ്കില്‍ അതിന് ഒറ്റ കാരണമേ ഉള്ളൂ, അമുദവന്‍ ആയി ജീവിച്ച പേരന്‍പിലെ നായകന്റെ പേര് 'മമ്മൂട്ടി'. മമ്മൂട്ടി എന്ന നടന്‍ അഭിനയിച്ചതോ അമുദവന്‍ ആയി ജീവിച്ചതോ ഒന്നുമല്ല ജൂറി നോക്കിയത്, മറിച്ചു മമ്മൂട്ടി എന്ന നടന്റെ രാഷ്ട്രീയം/മതം മാത്രം ആണ് എന്ന് സാമാന്യ ബുദ്ധി കൊണ്ട് ആലോചിച്ചാല്‍ മനസിലാകും. അല്ലെങ്കില്‍ തീര്‍ച്ചയായും മമ്മൂട്ടിക്ക് അര്‍ഹിച്ച അവാര്‍ഡ് തന്നെ ആയിരുന്നു ഇത്തവണത്തേത്. പക്ഷേ ജൂറികള്‍ക്ക് വേണ്ടിയിരുന്നത് മികച്ച സിനിമയോ അഭിനയമോ ഒന്നുമില്ലായിരുന്നു. അവരുടെ വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കണം എന്ന ഒറ്റ ഉദ്ദേശം മാത്രമായിരുന്നു" എന്നും കുറിപ്പില്‍ ഏറെ വൈകാരിക അമര്‍ഷത്തോടെ സുജ കുറിക്കുന്നു.

സുജ കെ. എഴുതുന്നു..

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടന്‍മാരായിരുന്നു ഇത്തവണ അവാര്‍ഡ് പ്രെഖ്യാപനം നടത്തിയ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.!

കാരണം, പാക്സ്ഥനിലേക്ക് അതി ഭയങ്കരമായി ബോംബിട്ടതിന്റെ പേരില്‍ ഉറിയിലെ നായകന്‍ ഇന്ത്യലെ മികച്ച നടന്‍ ആയി മാറി. അവാര്‍ഡ് ചിത്രത്തിന്റെ ഗണത്തില്‍ പോലും പെടുത്താന്‍ യോഗ്യതയില്ലാത്ത കൊമേഴ്‌സ്യല്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനും മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപെട്ടു. നരേന്ദ്ര മോദിജിയുടെ ബല്യ കാലം അവതരിപ്പിച്ച ബാലന് അതിന്റെ പേരില്‍ മികച്ച ബാല നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 'അടിപൊളി'. വേറെ എവിടെ കിട്ടും അഭിനയത്തെ വിലയിരുത്തി ഇത്രയും ഭംഗി ആയി അവാര്‍ഡ് കൊടുക്കുന്ന ഒരു ജൂറിയെ

Read more topics: # k suja,# fb post,# mammotty ,# peranmb
k suja fb post about mammotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES