ഷാഹിദ് കപൂറും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക് ചിത്രം കബീര്‍ സിംഗ് പ്രദര്‍ശനത്തിനെത്തി. വിജയ് ദേവരകൊണ്ട അഭിനയിച്ച തെലുങ്ക് ബ്ലോക്ബസ്റ്റര്‍ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിംഗ്. സന്ദീപ് റെഡ്ഡി വാംഗയാണ് സംവിധായകന്‍. ചിത്രത്തി്ന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഷാഹിദ് കപൂറിന്റെ വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ പ്രീതിയും കബീര്‍ സിങ്ങും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് പ്രീതി മറ്റൊരാളെ വിവാഹം കഴിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പ്രേമ നൈരാശ്യം കാരണം മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന കബീര്‍ സിംഗിനെയാണ് ട്രെയിലറിലൂടെ കാണാന്‍ സാധിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി പുറത്തിറങ്ങി രണ്ട് വര്‍ഷമാകുന്ന സമയത്താണ് കബീര്‍ സിംഗ് പ്രദര്‍ശനത്തിനെത്തുന്നത്.
ആദ്യം ചിത്രം ചെയ്യാന്‍ വിസമ്മതിച്ച ഷാഹിദ് തിരക്കഥ കേട്ടതിനു ശേഷം സമ്മതം അറിയിക്കുകയായിരുന്നു. അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ട വന്‍ വിജയങ്ങളിലൊന്നായിരുന്നു അര്‍ജുന്‍ റെഡ്ഡി. വിജയ് ദേവരകൊണ്ടയെ ആരാധകരുടെ പ്രിയ താരമാക്കിയതും ഈ ചിത്രമാണ്. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ അതേ വിജയം കബീര്‍ സിങ്ങും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഹിന്ദിയില്‍ കൂടാതെ തമിഴില്‍ ധ്രുവ് വിക്രമിനെ നായകനാക്കി 'വര്‍മ' എന്ന പേരിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കബീര്‍ സിംഗ് ഹിറ്റാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് വിജയ് ദേവരകൊണ്ട അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പദ്മാവതിന് ശേഷം ഷാഹിദ് കപൂറിന്റെ തകര്‍പ്പന്‍ പ്രകടനത്തിനു വേണ്ടി കാത്തിരുന്ന പ്രേക്ഷകരെ കബീര്‍ സിംഗ് നിരാശപ്പെടുത്തില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.