Latest News

മണ്ണിന്റെയും മനുഷ്യമനസ്സിന്റെയും കഥ പറയുന്ന 'കാളച്ചേകോൻ' മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു

Malayalilife
മണ്ണിന്റെയും മനുഷ്യമനസ്സിന്റെയും കഥ പറയുന്ന 'കാളച്ചേകോൻ' മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു

ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ  തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന "കാളച്ചേകോൻ "മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു. കെ. എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാളച്ചേകോന്‍ " എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.

ആരാധ്യ സായ് നായികയാവുന്നു.ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ,ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍  ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന "കാളച്ചേകോന്‍ "എന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ടി എസ് ബാബു നിര്‍വ്വഹിക്കുന്നു. 

kalachekan movie released on may 27

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES