മലയാളി സിനമാ പ്രേക്ഷകര്‍ക്കും സിനിമാലോകത്ത് വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും വിവാഹമോചനവാര്‍ത്ത. ഇരുപത്തിയാറു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇപ്പോളിതാ ആരാധകരെ പോലെ തന്നെ മാതാപിതാക്കളുടെ വേര്‍പിരിയല്‍ തനിക്കും ഒരു ഷോക്കായിരുന്നെന്നെന്ന് പറയുകയാണ് മകള്‍ കല്യാണി. എന്നാല്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും വെളിപ്പെടുത്തുകയാണ് മകള്‍ കല്യാണി പ്രിയദര്‍ശന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് കല്യാണി മനസ് തുറന്നത്
തീര്‍ച്ചയായും അവരുടെ വേര്‍ പിരിയല്‍ ഒരു ഷോക്കായിരുന്നു. പക്ഷേ അത് ഒരു തരത്തിലും വീടിനേയും കുടുംബത്തേയും ബാധിക്കില്ലെന്ന് അവര്‍ ഉറപ്പു വരുത്തി. വൈകാരികമായ പല പ്രശ്‌നങ്ങളേയും അവര്‍ നേരിട്ടു. പക്ഷേ കുടുംബത്തിന് വേണ്ടി കോമ്പ്രമൈസ് ചെയ്തു. ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.'-കല്യാണി പറയുന്നു.
ബാല്യകാലം തൊട്ടുള്ള ഓര്‍മകളില്‍ സിനിമ നിറഞ്ഞു നില്‍പ്പുണ്ട്. അവധിക്കാലം മുഴുവന്‍ ചെലവിട്ടത് ലൊക്കേഷനുകളിലായിരുന്നു. ഒടുക്കം സിനിമയാണ് തന്റെ വഴിയെന്ന തിരിച്ചറിവിനും ഇതെല്ലാം കാരണമായിട്ടുണ്ട്. സിനിമയിലെ മാറ്റം തിരിച്ചറിയുന്നത് കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയിലാണ്. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചത്.'-കല്യാണി പറഞ്ഞു.
സ്‌ക്രീനില്‍ എത്ര സമയം എന്ന് നോക്കാതെ കിട്ടുന്ന നല്ല സിനിമകളുടെ ഭാഗമാവണമെന്നാണ് അച്ഛന്‍ ഉപദേശിച്ച് തന്നിട്ടുള്ളത്. അതിനാല്‍ സംവിധായകര്‍ അടുത്ത് വന്ന് റോള്‍ വിവരിക്കണോ എന്ന് ചോദിക്കുമ്പോള്‍ വേണ്ട, കഥ മുഴുവന്‍ അറിയാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതെനിക്ക് മികച്ചൊരു ആശയമായി തോന്നി. ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ എത്ര സമയം ഞാന്‍ സ്‌ക്രീനിന് മുന്നില്‍ ഉണ്ടായിരുന്നു എന്നത് ആരും ഓര്‍മ്മിക്കാന്‍ പോവുന്നില്ല. കഥയ്ക്ക് ഒരു പ്രധാന്യമവുമില്ലാത്ത സിനിമയില്‍ ഇരുപത് മിനുറ്റോളം അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് രണ്ട് മിനിറ്റുള്ള നല്ല കഥയില്‍ അഭിനയിക്കുന്നതാണ്.'-കല്യാണി പറഞ്ഞു.
തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ച കല്യാണിയുടെ ആദ്യ മലയാളചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ആണ്.ശിവകാര്‍ത്തികേയന്റെ ഹീറോഎന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്