Latest News

കാമസൂത്ര നായിക സൈറ ഖാന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Malayalilife
കാമസൂത്ര നായിക സൈറ ഖാന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

വിവാദ ചിത്രം കാമസൂത്ര 3ഡിയിലെ നായിക സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തിന്റെ അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്രയില്‍ അഭിനയിച്ചതിന്റേ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ താരം നേരിട്ടിരുന്നു. 

കാമസൂത്രയിലെ നായികയായിരുന്ന ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറാ ഖാന്‍ എത്തിയത്. 'കാമസൂത്രയില്‍ അവര്‍ അഭിനയിച്ചത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണ്. മാധ്യമങ്ങളും അവരുടെ കുടുംബവുമൊക്കെ തീരുമാനത്തെ എതിര്‍ത്തിരുന്നു. പക്ഷേ അതിനെയൊന്നും വകവയ്ക്കാതെ അവര്‍ ചിത്രത്തില്‍ അഭിനയിച്ചു' സംവിധായകനായ രൂപേഷ് പോള്‍ പറഞ്ഞു. 
'അവരുടെ മരണവാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. 

സത്യത്തില്‍ വലിയ ഞെട്ടലാണ് വാര്‍ത്തയുണ്ടാക്കിയത്. ജീവിച്ചിരുന്ന കാലത്ത് അവര്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ' രൂപേഷ് കൂട്ടിച്ചേര്‍ത്തു. കാമസൂത്ര 3ഡി 2013ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Read more topics: # kama sutra fame syra khan dead
kama sutra fame syra khan dead

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES