Latest News

അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി; അദ്ദേഹത്തെ നയിക്കുന്നത് സവര്‍ണബോധം; സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍

Malayalilife
അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി; അദ്ദേഹത്തെ നയിക്കുന്നത് സവര്‍ണബോധം; സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍

ബി ജെ പി നേതാവും നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിക്ക് എതിരെ സംവിധായകന്‍ കമല്‍. സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് കമല്‍ അഭിപ്രായപ്പെട്ടു. കൊല്ലത്ത് എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണെന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു എന്നാണ് കമല്‍ പറഞ്ഞത്.

ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിര്‍ദേശിച്ച മനുഷ്യനെപ്പോലെ അശ്‌ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവര്‍ത്തകനായ സുരേഷ് ഗോപി മാറിയതില്‍ ലജ്ജയുണ്ടെന്ന് സംവിധായകന്‍ കമല്‍. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞതെന്നും അദ്ദേഹത്തെ നയിക്കുന്ന സവര്‍ണബോധമാണ് അതിന് കാരണമെന്നും കമല്‍ വിമര്‍ശിച്ചു.

'സുരേഷ് ഗോപിയുടെ ഉള്ളില്‍ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേല്‍ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്‌നം. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ ഭീമന്‍ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല, അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല, കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നുകയാണ്.

ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്'- കമല്‍ പറഞ്ഞു.
 

kamal about suresh gopi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES