ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വിവാദങ്ങള്‍ നീര്‍ത്ത സംഭവമാണ് മമ്മൂട്ടിക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പകുതിഭാരം സ്ഥാനാര്‍ത്ഥികള്‍ ഇറക്കിവെച്ച വേളയില്‍ അല്‍ഫോന്‍സ് കണ്ണന്താനം കുടുംബസമേതം സിനിമ കാണാന്‍ തീയറ്ററിലേക്ക് എത്തിയത്.
ജീവിതത്തില്‍ ഇതൊക്കിയാണ് സന്തോഷം. താന്‍ മോഹന്‍ലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു.
എറണാകുളത്തെ രണ്ടു സ്ഥാനാര്‍ഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വാര്‍ത്തയായിരുന്നു.
മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ എറണാകുളത്ത് ഇടത്‌വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പറഞ്ഞതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.