വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളും കീഴടക്കിയിരിക്കുകയാണ്. ലോകേഷിന്റെ വിക്രമിന്റെ വന്‍ വിജയത്തിന് പിന്നാലെ എത്തുന്ന സിനിമയായതിനാല്‍ തന്നെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.കേരളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്‌ക്രീന്‍ കൗണ്ട് ആണ് 'ലിയോ'യ്ക്ക് ലഭിച്ചിരിക്കുന്നത്. 655 സ്‌ക്രീനുകളിലാണ് ലിയോ കേരളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. 'മരക്കാര്‍' സിനിമയെ പിന്തള്ളിയാണ് ലിയോ കേരളത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.
ലിയോ ഇത്രയധികം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മലയാള ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡി'നെയാണ് ബാധിച്ചിരിക്കുന്നത്. ഇത് ചര്‍ച്ചയായതോടെ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. കണ്ണൂര്‍ സ്‌ക്വാഡിന് തിയേറ്റര്‍ വിട്ടു കൊടുക്കണമെന്നാണ് ഒമര്‍ പറയുന്നത്.
ലിയോ കണ്ടതിന് ശേഷം തന്റെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ഒമര്‍ പോസ്റ്റ് പങ്കുവച്ചത്. 'ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയേറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയേറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും' എന്നാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.
അതേസമയം, 75 കോടി കളക്ഷന്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് ഇതുവരെ നേടിയിരിക്കുന്നത്. ലിയോ അഡ്വാന്‍സ് ബുക്കിംഗില്‍ മാത്രം 200 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച വരെ ഹൗസ്ഫുള്‍ ബുക്കിംഗ് ആണ് ഓരോ തിയേറ്ററിലും.
എന്നാല്‍ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് മുപ്പത്തി അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളും് പുറത്തുവരുന്നുണ്ട്.
ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂര്‍ സ്‌ക്വാഡ് ഒടിടിയില്‍ എത്തും. ഇവരുടെ കണക്ക് പ്രകാരം ഒക്ടോബര്‍ 28. ഇതനുസരിച്ചാണെങ്കില്‍ നാലാഴ്ചത്തെ എക്സ്‌ക്ലൂസീവ് തിയറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്ന് വ്യക്തം.
അതേസമയം, ഏത് പ്ലാറ്റ്‌ഫോമില്‍ ആകും സ്ട്രീമിം?ഗ് നടക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നേരത്തെ, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സ്ട്രീമിംഗ് അവകാശം പ്ലാറ്റ്ഫോമിന് ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ഒടിടി പ്ലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍ ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിനാകും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്ട്രീമിംഗ് അവകാശം എന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണങ്കില്‍ ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയില്‍ എത്തും.