Latest News

 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്' ഇവരാണ് ഹീറോസ്; പൃഥിയുടെ മാസ് ഡയലോഗ് വെള്ളിത്തിരയിലേക്ക്; ശരത് ജി മോഹന്‍ സംവിധായകനാകുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്' ഇവരാണ് ഹീറോസ്; പൃഥിയുടെ മാസ് ഡയലോഗ് വെള്ളിത്തിരയിലേക്ക്; ശരത് ജി മോഹന്‍ സംവിധായകനാകുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്... You see the irony,dont you...?? മൂന്നുപേരും തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വയ്ക്കും ഞാന്‍ സെവന്ത് ഡേയിലെ പൃഥ്വിരാജിന്റെ ഈ മാസ് ഡയലോഗ് മലയാളികള്‍ മറക്കാനിടയില്ല. തെരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലും തോല്ക്കുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ സ്ഥിരം ഇപയോഗിക്കുന്ന ഡയലോഗ്!. ഇപ്പോളിതാ ഈ ഡയലോഗ് ടൈറ്റിലാക്കി ഒരു ചലച്ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

നവാഗതനായ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്' എന്നാണ്. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്തെത്തി.നായകന്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് രഞ്ജിന്‍ രാജാണ്. 

karnan napoleon bhagath singh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES