കാര്‍ത്തിക് ആര്യന്‍ പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷന്‍ കുമാര്‍. ഓറഞ്ച് നിറത്തിലുള്ള മെക്ലാരന്‍ ജിടി സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്.
ഇന്ത്യയിലെ ആദ്യത്തെ മെക്ലാരന്‍ ജി.ടിയും ഇതുതന്നെ. പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗമാണ്. ടി സീരിസ് നിര്‍മ്മിച്ച ഭൂല്‍ ഭുലയ്യ 2 ഇതുവരെ നേടിയ കളക്ഷന്‍ 260 കോടി രൂപയാണ്.
2011-ല്‍ പ്യാര്‍ കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് ആര്യന്‍ തികഞ്ഞ ആഢംബര കാര്‍ പ്രേമി കൂടിയാണ്.ലംബോര്‍ഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ തുടങ്ങിയ വാഹനങ്ങളും കാര്‍ത്തിക് ആര്യന്റെ ഗാരിജിലുണ്ട്. മെക്ലാന്റെ ആദ്യ ഗ്രാന്‍ഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്.
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ഒരു സ്‌പോര്‍ട്‌സ് കാറാണ് മക്ലാരന്‍ ജിടി. ഇത് കമ്പനിയുടെ ആദ്യത്തെ സമര്‍പ്പിത ഗ്രാന്‍ഡ് ടൂററാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ 720S മോഡലിന് അടിസ്ഥാനമായിരിക്കുന്ന അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ജിടിയും ഒരുക്കിയിരിക്കുന്നത്.ഈ സൂപ്പര്‍കാറിന് പരമാവധി 327 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കാനും കഴിയുക