ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകൾ ബോക്സോഫീസിൽ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്. ആദ്യ വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായിരുന്ന നടി ദീലിപുമായുള്ള വിവാഹശേഷം പൊതുവേദികളിൽ നിന്നും സിനിമയിൽ നിന്നും വിട്ട് നില്ക്കുകയായിരുന്നു. എന്നാലിപ്പോൾ കാവ്യയുടെ പ്രേക്ഷകർക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്.
അമ്മയായ ശേഷം നടി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുക. എന്നാൽ അഭിനയത്തിലൂടെയായിരിക്കില്ല നടിയുടെ മടങ്ങിവരവ്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. അവാർഡ് വേദികളിൽ താരം പ്രകടനവുമായി എത്താറുണ്ട്. വിവാഹ ശേഷം അമേരിക്കൻ ഷോയിൽ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാർഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാർത്തയാണിത്.നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.വിജയദശമി ദിനത്തിലാണ് ഇവർക്കരികിലേക്ക് മഹാലക്ഷ്മി എത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.