തെന്നിന്ത്യന്‍ താരമായ കിഷോറിന്റെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. നടന് പുറമെ ആക്റ്റിവിസ്റ്റ് കൂടിയായ കിഷോര്‍ കര്‍ഷക സമരത്തില്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയ വ്യക്തിയാണ്. സാമൂഹ്യ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുകയും നിലപാട് അറിയിക്കുകയും ചെയ്യുന്ന താരം ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ കിഷോര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യാനുളള നീക്കത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ലകഴിഞ്ഞ ദിവസമാണ് കിഷോറിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിന്റെ കാരണം തേടി രംഗത്തെത്തിയത്. കിഷോറിന്റെ അക്കൗണ്ട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് പ്രതികരിച്ചവരുമുണ്ട് .
സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് വ്യക്തമായി അറിയിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 2022 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയില്‍ വളരെ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്വെച്ചത്.
കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതങ്ങള്‍ രാജ്യത്ത് നടക്കുന്ന മുസ്ലീം കൊലപാതങ്ങളുമായി താരതമ്യം ചെയ്ത സായ് പല്ലവിയുടെ അഭിപ്രായത്തെ കിഷോര്‍ പിന്തുണച്ചിരുന്നു. സംഭവത്തില്‍ സായ് പല്ലവിക്ക് മാധ്യമങ്ങളുടെയും സമൂഹമാധ്യമത്തിലും നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്കെതിരെയും നടന്‍ സംസാരിച്ചിരുന്നു.