Latest News

നാദിര്‍ഷ്‌ക്ക ആദ്യം സംവിധാനം ചെയ്ത സിനിമയില്‍ നായകനായത് ഞാനും ചേട്ടനും സൂര്യയുമായിരുന്നു; ബ്രദേഴ്‌സ് ഡേയില്‍ ഷാജോണ്‍ ചേട്ടന്‍; കോട്ടയം നസീറിക്ക എനിക്ക് തന്ന സക്രിപ്റ്റ് വായിച്ച് ഞാന്‍ അമ്പരന്നു; കോട്ടയം നസീര്‍ സംവിധായകനാകാന്‍ പോകുന്നെന്ന്  സൂചന നല്‍കി പൃഥ്വിരാജ് 

Malayalilife
നാദിര്‍ഷ്‌ക്ക ആദ്യം സംവിധാനം ചെയ്ത സിനിമയില്‍ നായകനായത് ഞാനും ചേട്ടനും സൂര്യയുമായിരുന്നു; ബ്രദേഴ്‌സ് ഡേയില്‍ ഷാജോണ്‍ ചേട്ടന്‍; കോട്ടയം നസീറിക്ക എനിക്ക് തന്ന സക്രിപ്റ്റ് വായിച്ച് ഞാന്‍ അമ്പരന്നു; കോട്ടയം നസീര്‍ സംവിധായകനാകാന്‍ പോകുന്നെന്ന്  സൂചന നല്‍കി പൃഥ്വിരാജ് 

നാദിര്‍ഷായ്ക്കും കലാഭവന്‍ ഷാജോണിനും പിന്നാലെ സംവിധായക പരമ്പരയിലേക്ക് കോട്ടയം നസിറും. ബ്രദേഴ്‌സ് ഡേ ഗെറ്റ് ടുഗെതര്‍ ചടങ്ങില്‍ പൃഥ്വിരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വി നടത്തിയ പ്രസംഗമാണ് കോട്ടയം നസീര്‍ തന്നെ അമ്പരപ്പെടുത്തിയ സ്‌ക്രിപ്റ്റ് സമ്മാനിച്ചെന്ന് വ്യക്തമാക്കിയത്. തന്നെ അത്രമാത്രം സര്‍പ്രൈസ് ചെയ്ത സ്‌ക്രിപ്റ്റുകളില്‍ ഒന്നായിരുന്നു കോട്ടയം നസീര്‍ പറഞ്ഞ തിരക്കഥയെന്ന് പൃഥ്വി ചടങ്ങില്‍ പറഞ്ഞു. നസീറിനെ കണ്ടാല്‍ അങ്ങനെയൊരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വി പറഞ്ഞു.


'മിമിക്രി രംഗത്തുനിന്നും കടന്നുവരുന്ന താരങ്ങളെല്ലാം ആദ്യമായി സംവിധാനം ചെയ്യുമ്പോള്‍ അത് എന്നെ വച്ച് ചെയ്യണമെന്ന് എന്തെങ്കിലും നിബന്ധന ഉണ്ടെന്നുതോന്നുന്നു. നാദിര്‍ഷ്‌ക്ക ആദ്യം സംവിധാനം ചെയ്ത സിനിമയില്‍ നായകനായത് ഞാനും ചേട്ടനും ജയസൂര്യയായിരുന്നു. ഈ സിനിമയില്‍ ഷാജോണ്‍ ചേട്ടന്‍. ഇപ്പോ കോട്ടയം നസീര്‍ ചേട്ടന്‍ ഒരു സ്‌ക്രിപ്റ്റ് തന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ചേട്ടനെ കണ്ടാല്‍ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല.

കാരണം എന്നെ സര്‍പ്രൈസ് ചെയ്ത സ്‌ക്രിപറ്റ് കൂടിയാണ് ഇത്. അതുകൊണ്ട് പിഷാരടി, ഇത് നല്ല ശീലമല്ല. ഇപ്പോ രണ്ട് സിനിമയായി. ഇനി പ്രതീക്ഷ ടിനി ടോമിലാണ്. മിമിക്രി താരങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ നായകന്‍ പൃഥ്വി ആണെന്ന് കലാഭവനില്‍ പറഞ്ഞുവിടുന്നുണ്ടെന്ന് തോന്നുന്നു.'- പൃഥ്വിരാജ് പറഞ്ഞു.ഗെറ്റ് ടുഗെതര്‍ ചടങ്ങില്‍ രമേശ് പിഷാരടി, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, ടിനി ടോം, നടിമാരായ മിയ ജോര്‍ജ്, പ്രയാഗാ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

kottyam nazir going to direct movie announced prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES