Latest News

കുബേരനില്‍ ദിലീപിന്റെ മകനായി  തിളങ്ങിയ ബാലതാരത്തിന്റെ ഇപ്പോഴത്തെ  അവസ്ഥ കണ്ണുനിറയിക്കും..! വിഘ്‌നേഷിനെ  കാണാന്‍ ഒടുവില്‍ ജയസൂര്യ വന്നു..! ത്..!

Malayalilife
കുബേരനില്‍ ദിലീപിന്റെ മകനായി  തിളങ്ങിയ ബാലതാരത്തിന്റെ ഇപ്പോഴത്തെ  അവസ്ഥ കണ്ണുനിറയിക്കും..! വിഘ്‌നേഷിനെ  കാണാന്‍ ഒടുവില്‍ ജയസൂര്യ വന്നു..! ത്..!

കുബേരന്‍ എന്ന ദിലീപ് ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പോഴും ബാലതാരം വിഘ്‌നേഷിനെ മറക്കാനാകില്ല. ദിലീപിന്റെ ദത്തുമക്കളായി കീര്‍ത്തി സുരേഷിനൊപ്പം മത്സരിച്ച് അഭിനയിച്ചത് വിഘ്‌നേഷ് എന്ന ബാലതാരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്ന് യുവാവായെങ്കിലും വിഘ്‌നേഷിന്റെ ഇപ്പോഴത്തെ അവസ്ഥയറിയുന്ന ആരും ഒന്നു ഞെട്ടും. ഒരു അപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന താരത്തിനെ കാണാന്‍ ഇപ്പോള്‍ ജയസൂര്യ എത്തിയതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
                                     
ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടം എന്ന സിനിമയിലെ പ്രധാനകഥാപാത്രമായ ബാലുവെന്ന കുട്ടിയായിട്ടാണ് കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി വിഘ്‌നേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുബേരനില്‍ ദിലീപിന്റെ കൂടെ മുഴുനീള വേഷമായിരുന്നു വിഘ്‌നേഷിന്. കീര്‍ത്തി സുരേഷും ബാലതാരമായി വിഘ്‌നേഷിന്റെ ചേച്ചിയായി ഇതില്‍ ഒപ്പം അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ മധുരനൊമ്പരക്കാറ്റ്, നമ്മള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും ഇരുപതോളം ടി.വി.സീരിയലുകളിലും വിഘ്‌നേശ് അഭിനയിച്ചു. ഇതിനിടയില്‍ വലിയ നടനാകുന്നതും ബോക്‌സറാകുന്നതുമെല്ലാം വിഘ്‌നേഷ് സ്വപ്‌നം കണ്ടു. ബോക്‌സിങ്ങും ഡാന്‍സുമെല്ലാം വിഘ്‌നേഷിന് ഏറെ ഇഷ്ടമായിരുന്നു.
                                                                               
അല്ലു അര്‍ജ്ജുനും ജയസൂര്യയുമായിരുന്നു വിഘ്‌നേഷിന്റെ ഇഷ്ടതാരങ്ങള്‍. ഇതിനിടയില്‍ അങ്കമാലി ഫിസാറ്റില് നിന്ന് ബി.ടെക് പൂര്ത്തിയാക്കിയ വിഘ്‌നേശ് ഒരു ഓട്ടോമൊബൈല് കമ്പനിയില് ജോലിക്ക് കയറി. സിനിമാ മോഹം മനസ്സില് വെച്ച് ബോക്‌സിങ്ങിനേയും ഡാന്‌സിനേയും സ്‌നേഹിച്ച് കഴിയുമ്പോഴാണ് വിഘ്‌നേഷിനെ തകര്‍ത്ത അപകടം എത്തിയത്. തലയ്ക്കായിരുന്നു മാരകമായ പരിക്കേറ്റത്.

ഇതോടെ മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയായി വിഘ്‌നേഷിന്. അച്ഛനെയും അമ്മയെയും വരെ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെട്ടപ്പോഴും ഡാന്‍സും സിനിമയും ബോക്‌സിങ്ങും വിഘ്‌നേഷിന്റെ ഓര്‍മയില്‍ നിന്നും മാഞ്ഞില്ല. പിന്നീട് വിഘ്‌നേഷിന്റെ തിരിച്ചുവരവിന്റെ നാളുകളായിരുന്നു. അപകടത്തിന് ശേഷം ഇപ്പോഴും നടക്കാന്‍ വിഘ്‌നേഷിന് പൂര്‍ണമായും സാധിച്ചിട്ടില്ല. നന്നായി നടന്നിട്ടുവേണം മുടങ്ങിപോയ നൃത്തപരിശീലനം ആരംഭിക്കാനെന്നാണ് വിഘ്‌നേഷിന്റെ ആഗ്രഹം. ജയസൂര്യയെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു വിഘ്‌നേഷിന്. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

വിഘ്‌നേഷിന്റെ കഥയറിഞ്ഞ ജയസൂര്യ വിഘ്‌നേഷിനെ കാണാന്‍ എത്തുകയായിരുന്നു. അതേസമയം ജയസൂര്യക്ക് ഒപ്പം പ്ലെയേഴ്‌സ് എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് വിഘ്‌നേഷ് പറഞ്ഞപ്പോള്‍ മാത്രമാണ് ജയസൂര്യക്ക് തിരിച്ചറിയാനായത്. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വിഘ്‌നേഷിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തും സിനിമയില്‍ അവസരം വരുമ്പോള്‍ മറക്കില്ലെന്നും പറഞ്ഞ ശേഷമാണ് ജയസൂര്യ തിരികേപോയത്.

Read more topics: # kuberan movie vignesh
kuberan movie vignesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES