Latest News

കലിപ്പന്‍ മൂഡില്‍ കുമ്പാരീസ്; യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
 കലിപ്പന്‍ മൂഡില്‍ കുമ്പാരീസ്; യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

 ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ ഷാലു റഹിം തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ പുതിയ സിനിമ കുമ്പാരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കുമ്പാരീസ് സിനമയില്‍ പിഷാരടി അടക്കമുള്ള പ്രമുഖരും അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ - ത്രില്ലര്‍ പാക്ട് സിനിമയാണ് കുമ്പാരീസ്. ഗുഡ്വില്‍ എന്റര്‍ടെയിന്റിന് വേണ്ടി ജോബി ജോര്‍ജ്ജാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ഇതില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് തികച്ചും കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. നവംബര്‍ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വറും എഡിറ്റര്‍ അശ്വിന്‍ കൃഷ്ണയാണ്.

Read more topics: # kumbarees-official-trailer
kumbarees-official-trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES