Latest News

അച്ഛനും മക്കളും ഒരുമിച്ചെത്തുന്നു; കുട്ടിമാമയില്‍ ശ്രീനിവാസനൊപ്പം ധ്യാനും; പാട്ടുകളിലൂടെ സാന്നിധ്യമറിയിച്ച് വിനീത് ശ്രീനിവാസനും; ട്രെിലര്‍ കാണാം

Malayalilife
അച്ഛനും മക്കളും ഒരുമിച്ചെത്തുന്നു; കുട്ടിമാമയില്‍ ശ്രീനിവാസനൊപ്പം ധ്യാനും; പാട്ടുകളിലൂടെ സാന്നിധ്യമറിയിച്ച് വിനീത് ശ്രീനിവാസനും; ട്രെിലര്‍ കാണാം

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തുന്ന കുട്ടിമാമയിലെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മുഴുനീള ഫാമിലി എന്റെര്‍ട്ടെനറാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

 സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. . ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.

 

kuttymama trailer sreenivas and dyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES