Latest News

ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിനെത്തിയത് മമ്മൂട്ടി, കാവ്യ മാധവന്‍ അടക്കമുള്ള വമ്പന്‍ താരനിര; വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വിവാഹനിശ്ചയ വീഡിയോ പുറത്ത് വിട്ട് ലാല്‍ ജോസ്; പള്ളിയില്‍ വെച്ചുള്ള ചടങ്ങും വിവാഹനിശ്ചയ വിരുന്നുമെല്ലാം വ്യക്തമായി കാണിച്ചിരിക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

Malayalilife
 ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിനെത്തിയത് മമ്മൂട്ടി, കാവ്യ മാധവന്‍ അടക്കമുള്ള വമ്പന്‍ താരനിര; വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വിവാഹനിശ്ചയ വീഡിയോ പുറത്ത് വിട്ട് ലാല്‍ ജോസ്; പള്ളിയില്‍ വെച്ചുള്ള ചടങ്ങും വിവാഹനിശ്ചയ വിരുന്നുമെല്ലാം വ്യക്തമായി കാണിച്ചിരിക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..


സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം വമ്പന്‍ ആഘോഷത്തോടെയായിരുന്നു നടത്തിയത്. കഴിഞ്ഞ മേയ് 26 നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു നിശ്ചയത്തില്‍ പങ്കെടുത്തത്. അന്ന് നടന്ന ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുകയും സോഷ്യല്‍ മീഡിയ അവയെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹനിശ്ചയത്തിന്റെ ഫുള്‍ വീഡിയോ മാസങ്ങള്‍ക്ക് ശേഷം പുറത്ത് വന്നിരിക്കുകയാണ്. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. 

മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, ജയസൂര്യ, രമേഷ് പിഷാരടി, നവ്യ നായര്‍, ഹരിശ്രീ അശോകന്‍, കമല്‍, അനുശ്രി, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന ബെന്‍, സിബി മലയില്‍, അന്ന രേഷ്മ രാജന്‍, എംടി വാസുദേവന്‍ നായര്‍, മേജര്‍ രവി, അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, എന്നിങ്ങനെയുളള ഒട്ടനവധി താരങ്ങളായിരുന്നു ലാല്‍ ജോസിന്റെ മകള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചടങ്ങിന് എത്തിയത്. വമ്പന്‍ സ്വീകരണത്തോടെയായിരുന്നു മമ്മൂട്ടി വേദിയിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ വരവോട് കൂടി വിവാഹവേദി നിശ്ചലമായ അവസ്ഥയിലായിരുന്നു. താരങ്ങളെകൊണ്ട് സമ്പന്നമായ വിവാഹനിശ്ചയമായിരുന്നു ലാല്‍ ജോസിന്റെ മകളുടെത്. 

എന്തായാലും ലാല്‍ ജോസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വിവാഹ നിശ്ചയത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടും പള്ളിയില്‍ വെച്ചുള്ള ചടങ്ങും വിവാഹനിശ്ചയ വിരുന്നുമെല്ലാം പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.

അതേസമയം ഇന്ന് ലാല്‍ ജോസിന്റെ ഇളയമകളുടെ പിറന്നാള്‍ ആണെന്നുള്ളതാണ് മറ്റൊരു വിശേഷം. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ'. പിറന്നാള്‍ ആശംസകള്‍ ചക്കു... എന്നാണ് മകള്‍ക്ക് ലാല്‍ ജോസ് സോഷ്യല്‍ മീഡിയ പേജിലൂടെ പിറന്നാള്‍ ആശംസ അറിയിച്ചത്. ഇതിന് താഴെ രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ പിന്നീട് ആശംസകളുമായി എത്തി.


 

lal jose shares daughter irene joshua engagement video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES