നടനായി കഴിഞ്ഞ 40 പതിറ്റാണ്ടായി മലയാളി മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍ലാല്‍. അഭിനേതാവെന്നതിലുപരി ഒരു പാചകവിദ്ധഗ്ധനും റെസ്ലറുമൊക്കയാണ് താരം. ഇപ്പോഴിതാ താരം ഒരു ചിത്രകാരനാണെന്ന് കൂടി വെളിപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഈ കഴിവ് ലോകത്തിന് വെളിപ്പെടുത്തിയത് നടന്‍ അജു വര്‍ഗീസാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വിശേഷണങ്ങള്‍ക്കു മുകളിലാണ് ആരാധകരുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം. അഭിനയത്തോടൊപ്പം ചിത്രകലയോടും ശില്‍പങ്ങളോടുമൊക്കെ അദ്ദേഹത്തിനുള്ള താല്‍പര്യവും വളരെ പ്രശസ്തമാണ്.ഏറെ യാത്ര ചെയ്യാനും ക്യുരിയോസുകളും പെയിന്റിങ്ങുകളും ഒക്കെ വാങ്ങാനും ശ്രമിക്കുന്ന താരം നല്ലൊരു ചിത്രകാരന്‍ കൂടിയാണെന്ന് അറിഞ്ഞ് അമ്പരക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
മോഹന്‍ലാല്‍ അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുമെന്ന കാര്യം ചര്‍ച്ചയാകുന്നത് അജു വര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. മോഹന്‍ലാല്‍ വരച്ച മൂന്നു ചിത്രങ്ങള്‍ അജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിന് പിന്നാലെ ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ചിത്രങ്ങളുടെ ഫോട്ടോയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്നീ ഹാഷ്ടാഗുകളോടെ, 'നന്ദി ലാല്‍ സര്‍' എന്നാണ അജു ചിത്രത്തോടൊപ്പം കുറിച്ചത്.
ലെറ്റര്‍ പാഡില്‍ ചുവപ്പും കറുപ്പും പേനകള്‍ കൊണ്ട് കൊണ്ടു വരച്ചതാണ് ചിത്രങ്ങള്‍. 'അജുവിന്, സ്നേഹത്തോടെ' എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. 'ലാലേട്ടാ പോളിച്ചു' എന്ന തരത്തില്‍ ആരാധകരുടെ കമന്റ ് അജുവിന്റെ പോസ്റ്റിനു താഴെ നിറയുകയാണ്.
ചില ചിത്രങ്ങള്‍ ഒന്നും മനസിലാവുന്നില്ലെങ്കിലും ആരാധകര്‍ ചിത്രങ്ങള്‍ അടിപൊളിയാണെന്നാണ് പറയുന്നത്. അതേസമയം മുമ്പ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയുള്ള അമ്മയുടെ മീറ്റിങ്ങില്‍ എല്ലാവരും കടുത്ത വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്ന സമയത്ത് മോഹന്‍ലാല്‍ പേപ്പറില്‍ എന്തോ കുത്തിക്കുറിച്ച് ഇരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. അന്ന് മോഹന്‍ലാല്‍ എന്തോ വരയ്ക്കുകയാണെന്ന് ട്രോളുകള്‍ എത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ ചിത്രങ്ങളെന്നാണ് ആരാധകര്‍ പറയുന്നത്.