ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇനി ബാലുവിന്റേയും തേജസ്വിനിയുടേയും ഓര്‍മകള്‍ മാത്രം; പരുക്കുകള്‍ പൂര്‍ണമായും ഭേദമായ ലക്ഷിമിയെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു;  കൈക്കും കാലിനുമുള്ള പുക്കുകള്‍ ഭേദമായാല്‍ ലക്ഷ്മി പൂര്‍ണമായും സുഖം പ്രാപിക്കും

Malayalilife
ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇനി ബാലുവിന്റേയും തേജസ്വിനിയുടേയും ഓര്‍മകള്‍ മാത്രം; പരുക്കുകള്‍ പൂര്‍ണമായും ഭേദമായ ലക്ഷിമിയെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു;  കൈക്കും കാലിനുമുള്ള പുക്കുകള്‍ ഭേദമായാല്‍ ലക്ഷ്മി പൂര്‍ണമായും സുഖം പ്രാപിക്കും

അപ്രതീക്ഷിതമായിട്ടുണ്ടായ വാഹനാപകടമാണ് സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്തത്. അപകടത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലാരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മി ഒരു മാസത്തിലധികം ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാിരുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഒരു വിവരവും പുറത്തുവിട്ടരുന്നില്ല എന്നാല്‍ ലക്ഷ്മി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന വാര്‍ത്തയാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്നത്. 

ബാലുവിന്റേയും ജാനിയുടേയും ജീവനെടുത്ത അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷമിയും ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയറില്‍ പരിചരണത്തിലിരുന്ന ലക്ഷ്മിക്ക് ആന്തരികമായ ക്ഷതങ്ങള്‍ക്ക് പുറമേ കാലിനും കൈക്കുമാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്.

അപകടത്തില്‍ നട്ടെല്ലിനും പരുക്ക് സംഭവിച്ചിരുന്നതായി ലക്ഷ്മിയെ ചികിത്സിച്ചിരുന്ന മാര്‍ത്താണ്ഡന്‍പിള്ള മലയാളി ലൈഫിനോട് മുന്‍പ് പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ച ദിവസമാണ് പരിക്കുകള്‍ ഭേദമായ ശേഷം ലക്ഷമിയെ ഡിസ്ചാര്‍ജ് ആക്കിയത്. 

ലക്ഷ്മിയുടെ പരിക്കുകള്‍ ഭേദമായതായും ജീവിതത്തിലേക്ക് തിരികെയെത്തിയ ലക്ഷ്മിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ അമ്മയും ബാലുവിന്റേ അമ്മയും ചേര്‍ന്നാണ് ലക്ഷ്മിയുടെ ഡിസ്ചാര്‍ജ് എഴുതി വാങ്ങിയത്. ലക്ഷിയും ബാലുവും താമസിച്ചിരുന്ന തിട്ടമംഗലത്തെ വീട്ടിലേക്കാണ് ലക്ഷ്മിയെ കൊണ്ടുപോയതെന്നാണ് സൂചനകള്‍.

 ജീവിതത്തിലേക്ക് ബാലുവിന്റെയും കുഞ്ഞിന്റേയും വിയോഗ വാര്‍ത്ത ഏറെ വൈകിയാണ് ലക്ഷ്മിയെ വീട്ടുകാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ലക്ഷ്മി ബോധാവാസ്ഥയിലേക്ക് എത്തിയതോടെ ലക്ഷമിയോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. ബോധാവസ്ഥയിലെത്തിയ ശേഷം മരുന്നുകളോട് പ്രതികരിച്ചും ഭക്ഷണം കഴിച്ചും ജീവിതത്തിലേക്ക് ലക്ഷി്മി തരികെ എത്തിയിരുന്നു. എങ്കിലും കുഞ്ഞിനേയും ബാലുവിനേയും കുറിച്ചോര്‍ത്ത് ഇടയ്ക്കിടക്ക് ലക്ഷ്മി പൊട്ടിക്കരയുമായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. 

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ലക്ഷ്മിയും ബാലഭാസ്‌ക്കറും വിവാഹിതരായത്. 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവര്‍ക്കും തേജസ്വിനി എന്ന പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ കഴിച്ച് തിരികെ വരും വഴിയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മൂന്ന് വയസ്സുകാരി മകളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊണ്ടു പോകും വഴി തന്നെ മരണം സംഭവിച്ചിരുന്നു.

Read more topics: # lekshmi back to life
lekshmi back to life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES