Latest News

'നന്‍പകല്‍ നേരത്ത് സിനിമാ കൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു': നന്ദി പറഞ്ഞ് ലിജോ ജോസ് പല്ലിശേരിയുടെ പോസ്റ്റ്

Malayalilife
 'നന്‍പകല്‍ നേരത്ത് സിനിമാ കൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു': നന്ദി പറഞ്ഞ് ലിജോ ജോസ് പല്ലിശേരിയുടെ പോസ്റ്റ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ പങ്ക് വച്ചത്.

ടാഗോര്‍ തിയറ്ററില്‍ തിങ്ങി നിറഞ്ഞ കാണികള്‍ കയ്യടികളോടെയാണ് ചിത്രം ഏറ്റെടുത്തത്. റിസര്‍വേഷന്‍ ചെയ്ത ആളുകള്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാതെ വന്നതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെറിയ സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം 3:30നായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ വേള്‍ഡ് പ്രീമിയര്‍.ഇപ്പോഴിതാ, ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലിജോ.

നന്‍പകല്‍ നേരത്ത് സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്‌നേഹം കണ്ടു. ഒരുപാടൊരുപാട് നന്ദി'.-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'.  മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.  തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

lijo jose pellissery post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES