തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. മാത്രമല്ല, ചെയ്ത ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ വിജയമായതോടെ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിലൊരാള്‍ കൂടിയാണ് ലോകേഷ്.കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രം പുറത്തിറങ്ങിയ വര്‍ഷം കൂടിയാണിത്. കൈതിയും മാസ്റ്ററും അടക്കമുള്ള ഹിറ്റുകള്‍ മുന്‍പും ഒരുക്കിയിട്ടുണ്ടെങ്കിലും വിക്രം നേടിയ വിജയം അതിനേക്കാളൊക്കെ മുകളിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറ്റവും പ്രിയം തോന്നിയ ഒരു ഇന്ത്യന്‍ ചചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചാറ്റില്‍ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്.കമല്‍ ഹാസന്‍,എസ് എസ് രാജമൗലി, ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരന്‍, സ്വപ്ന ദത്ത് എന്നിവരാണ് ചാറ്റില്‍ പങ്കെടുത്തത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍, ഇന്ത്യന്‍ സിനിമയുടെ ഭാവി തുടങ്ങി ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉടനീളം സംസാരിക്കുകയുണ്ടായി. 2022 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതരാകയുടെ ചോദ്യത്തിനു അതിഥികള്‍ മറുപടി നല്‍കിയിരുന്നു.
2022 ല്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണെന്ന് പറയുന്നു ലോകേഷ് പങ്ക് വച്ചത്.എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആ?ഗ്രഹം തോന്നിയ ചിത്രം തല്ലുമാലയാണ്. രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ഈ ചിത്രം ഞാന്‍ കണ്ടു. അതിന്റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നും തോന്നി. മുന്‍പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ട്, ലോകേഷ് കനകരാജ് പറഞ്ഞു.
രാജമൗലി തന്റെ ഇഷ്ട ചിത്രമായി ജനഗണമനയും വിക്രവും പറഞ്ഞപ്പോള്‍ ഗൗതം മേനോന്‍ പറഞ്ഞത് തിരുചിത്രമ്പലമാണ്. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാലസംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രം ആഗസ്റ്റ് 12 നാണ് റിലീസിനെത്തിയത്.