Latest News

ലൗ എഫ് എമ്മിലെ അതിമനോഹരമായ പ്രണയഗാനം പുറത്തെത്തി; ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്..

Malayalilife
ലൗ എഫ് എമ്മിലെ അതിമനോഹരമായ പ്രണയഗാനം പുറത്തെത്തി; ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്..

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്ത ലൗ എഫ് എം എന്ന ചിത്രത്തിന്റെ വീഡിയോ സോങ്ങ് കഴിഞ്ഞ ബുധനാഴ്ച്ച ശ്രീ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തെത്തി.

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി  ഒരുക്കുന്ന  ലൗ എഫ് എം 2020 ജനുവരി 24 നാണ് തീയേറ്ററുകളിലേക്ക് എത്തുക. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്റെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്റെ  പുതുമയാണ്. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. പ്രണയഗാനം ഉള്‍പ്പെടെയുളള അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു  എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

Read more topics: # love fm movie song,# gopi sundar
love fm video song released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES