ജയം' രവി കഥാനായകനായി അഭിനയിച്ചു സൂപ്പര്‍ഹിറ്റായ 'കോമാളി'. എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ സിനിമ'ലവ് ടുഡേ തമിഴകത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.ഈ വര്‍ഷം എത്തിയ ചിത്രങ്ങളില്‍ വിജയിച്ച ഒന്നാണ് ലവ് ടുഡേ. കൂടാതെ ഏറ്റവുമധികം പണം നേടിയ ചിത്രങ്ങളില്‍ ഒന്നായി ഇതിനോടകം തന്നെ ലവ് ടുഡേ മാറിക്കഴിഞ്ഞു. 5 കൊടി ബജറ്റില്‍ പൂര്‍ത്തീകരിച്ച ചിത്രം ഇപ്പോഴിതാ 60 കോടി നേടി ബോക്സ് ഓഫിസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്.
നവംബര്‍ 4 ന് തിയറ്ററില്‍ എത്തിയ ചിത്രത്തിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. പ്രതീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്ത് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രദീപ് രംഗനാഥനും ഇവാനയും നായിക നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സത്യരാജും രാധിക ശരത് കുമാറും മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഈ സിനിമ ഇത്രയും വലിയ ഹിറ്റാകാന്‍ പ്രധാന കാരണം ഇന്നുള്ള പുതിയ തലമുറയെ സംബന്ധിച്ച കഥയുടെ പശ്ചാത്തലമാണ്. ഈ സിനിമ കാണുന്ന ഓരോ ചെറുപ്പക്കാരനും, ചെറുപ്പക്കാരിക്കും സിനിമയുമായി ബന്ധം സ്ഥാപിക്കുന്ന ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ കഥയെ കുറിച്ച് ചുരുക്കമായി പറയുകയാണെങ്കില്‍,ഒരു ഐ.ടി.കമ്പനിയില്‍ ജോലി ചെയ്യുന്ന നായകനും (പ്രതീപ് രംഗനാഥന്‍) നായകിയും (ഇവാന) പ്രണയത്തിലാകുന്നു.എനിക്ക് നിന്നെ നന്നായി അറിയാം എന്ന് ഇരുവരും വിശ്വസിക്കുന്നു.
നായകിയുടെ പിതാവ് (സത്യരാജ്) മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതും നായകനെ വിളിച്ച് സംസാരിക്കുന്നു. അപ്പോള്‍ ഒരു ദിവസത്തേക്ക് രണ്ടു പേരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈമാറ്റം ചെയ്യണം. അതിനു ശേഷം എല്ലാം സുഗമമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ വിവാഹത്തിനു സമ്മതിക്കാംഎന്ന നിബന്ധനയിടുന്നു. അതിനനുസരിച്ച് രണ്ടു പേരും ഫോണ്‍ കൈമാറുന്നു. അതിന് ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ലവ് ടുഡേ വിവരിക്കുന്നത്.
അങ്ങിനെ ചിരിക്കാനും, ചിന്തിക്കാനും, നല്ല ഒരു മെസ്സേജ് തരുന്നതുമായ ഒരു ചിത്രമാണ് ലവ് ടുഡേ ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യം തമിഴ്നാട്ടില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, ഇപ്പോള്‍ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുകയാണ്. അരങ്ങു നിറഞ്ഞ ഷോകളായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാനുള്ള ജോലികളും ഇപ്പോള്‍ തകൃതിയായി നടന്നു വരികയാണ്. അതല്ലാതെ പ്രതീപ് രംഗനാഥന് ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അവസരവും വന്നിട്ടുണ്ടത്രെ
ഉദയനിധിയുടെ റെഡ് ജയന്‍ഡ് മൂവീസാണ് ചിത്രം റിലീസിനെത്തിച്ചത്. ആദ്യം തമിഴ്നാട്ടില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ഇപ്പോള്‍ ലോകമെമ്പാടുമുളള കേന്ദ്രങ്ങളിലും ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.