Latest News

ശ്രീരാമന്‍ ഉത്തമ പുരുഷനാണ്; രാമന്റെ പേരില്‍ കൊലവിളി നടത്തരുത്; അത് ഒട്ടകത്തിന്റെ പുറത്തിരുന്നായിലും; അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം.എ നിഷാദ്

Malayalilife
ശ്രീരാമന്‍ ഉത്തമ പുരുഷനാണ്; രാമന്റെ പേരില്‍ കൊലവിളി നടത്തരുത്; അത് ഒട്ടകത്തിന്റെ പുറത്തിരുന്നായിലും; അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച്  എം.എ നിഷാദ്

ക്രമം കാണിച്ചിട്ടു ജയ് ശ്രീറാം വിളിക്കുന്നത് കലാപവും കൊലവിളിയുമാണെന്ന് സംവിധായകന്‍ എം.എ നിഷാദ്. അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എം.എ നിഷാദിന്റെ പ്രതികരണം.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനിലേക്കു പോവട്ടെയെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. ടിക്കറ്റ് എടുത്തു തന്നാല്‍ പോവാമെന്ന് ഇതിനു മറുപടിയുമായി അടൂരം രംഗത്തുവന്നു.

പ്രതീക്ഷയാണ് അടൂര്‍ സാര്‍…വര്‍ത്തമാനകാലത്തിന്റ്റെ പ്രതീക്ഷ…

ശ്രീരാമന്‍ ഉത്തമ പുരുഷനാണ്..
ശ്രീരാമന്‍ സ്നേഹത്തിന്റ്റെയും,സമാധാനത്തിന്റ്റെയും പ്രതീകമാണ്…
ശ്രീരാമന്‍ തന്റ്റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു…
അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്…
പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല…
അത് കലാപമാണ്…
അത് കൊലവിളിയാണ്…
”ഒട്ടകത്തിന്റ്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്…
ആ വിളി കേട്ടാല്‍ ശ്രീരാമന്റ്റെ ഹൃദയം വേദനിക്കും….
രാമായണവും,മഹാഭാരതവും മനസ്സിരുത്തി വായിച്ചാല്‍ രാമനെ അറിയാം…ശ്രീകൃഷ്ണനെ അറിയാം…അവര്‍ യുഗപുരുഷന്മാരാണ്…മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവര്‍…
 

NB: എല്ലാവിധ ആള്‍ക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു…അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല...

m a nishad against bjp leader b balakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES