തന്റെ പുതിയ സിനിമ അങ്കം അട്ടഹാസത്തിനെതിരെ നടക്കുന്ന നെഗറ്റീവ് റിവ്യുവിന് എതിരെ പ്രതികരിച്ച് നടന്‍ മാധവ് സുരേഷ്. ചില വ്‌ലോഗര്‍മാര്‍ തനിക്കെതിരെയും സിനിമയ്‌ക്കെതിരെയും ആസൂത്രിതമായി ഹേറ്റ് ക്യാംപെയ്ന്‍ നടത്തുന്നുവെന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ നടന്‍ പ്രതികരിച്ചത്.
എന്റെ സിനിമ മാത്രമല്ല, കുറച്ചു കാലങ്ങളായിട്ട് ഒരുപാട് പേര്‍ കഷ്ടപ്പെട്ട് എടുക്കുന്ന സിനിമയെ ഒരു കാര്യവുമില്ലാതെ കാശ് വാങ്ങിയോ, കാശ് വാങ്ങാതെയോ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് പേഴ്‌സണല്‍ അജണ്ട വച്ചിട്ടായിരിക്കും, അതിനെ വിമര്‍ശനമെന്നോ നെഗറ്റീവ് റിവ്യൂ എന്നോ പറയാനാകില്ല. ഭയങ്കരമായിട്ട് അവഹേളിക്കുന്നതു പോലെയാണ് പറഞ്ഞ് കളയുന്നത്.
അത് അത്ര നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നെഗറ്റീവ് പറയാം, പോസിറ്റീവ് പറയാം. അത് ഈയൊരു പ്രൊജക്ടില്‍ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. എനിക്കൊരു അവസരം തന്നത് ഒരു സ്വതന്ത്ര നിര്‍മാതാവ് ആണ്. അതുപോലെ ഇനിയും ഒരുപാട് പേര്‍ക്ക് മലയാള സിനിമ നിര്‍മിക്കാന്‍ പറ്റട്ടെ. അതിനുള്ള ഒരു അവസരം നമ്മള്‍ തന്നെ ഉണ്ടാക്കി കൊടുക്കുക എന്ന പ്രതീക്ഷയോടെ ഞാനിവിടെ ഇരിക്കുകയാണ്.t
അവസാനമായി എനിക്ക് പറയാനുള്ളത് ഹേറ്റ് ക്യാംപെയ്‌നിങ്ങിനെ കുറിച്ചാണ്. ഞാന്‍ അതേക്കുറിച്ച് വീണ്ടും കൂടുതല്‍ വിശദീകരിക്കുന്നില്ല. അത്യാവശ്യം ഒരു ന്യൂട്രലായി കാര്യങ്ങള്‍ മനസിലാകുന്ന ഏതൊരു മനുഷ്യനും എന്തുകൊണ്ടായിരിക്കും എനിക്ക് കിട്ടുന്ന ഹേറ്റ് എന്ന് മനസിലാകും. ഞാനൊരിക്കലും പറഞ്ഞിട്ടില്ല, ഞാനൊരു വലിയ നടനാണെന്നോ പെര്‍ഫോമര്‍ ആണെന്നോ ഒന്നും.
ഞാന്‍ ഈ മേഖലയില്‍ പഠിച്ച് എന്റെ പണി നോക്കി പോകുന്ന ഒരാള്‍ ആണ്. ആ എന്റെ സിനിമയെ പോലും പല പല രീതിയില്‍ സെന്‍സില്ലാത്ത രീതിയില്‍ പറയുമ്പോള്‍ ഒരു പരിധി വരെ നമുക്ക് മനസിലാകും ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന്. രാഷ്ട്രീയപരമായിട്ടോ അല്ലെങ്കില്‍ വേറെ കാരണം കൊണ്ടോ വ്യക്തിപരമായിട്ടോ ഒക്കെയായിരിക്കും. എന്നെ ഇങ്ങനെ പറയുമ്പോഴേക്കും എന്റെ ജോലിയെ മാത്രമല്ല അത് ബാധിക്കുന്നത്.
ഇതേപോലെ സ്വന്തം കാശ് മുടക്കി ഒരു സിനിമയെടുത്ത പ്രൊഡ്യൂസറിനെയും സംവിധായകനെയുമൊക്കെയാണ്. സിനിമ ഇറങ്ങി പിറ്റേദിവസം തന്നെ കാണാത്തവര്‍ റിവ്യൂ ഇടുന്നു. അവരോട് ഈ കാണിക്കുന്നത് ശരിയല്ല. ഇതില്‍ കൂടുതല്‍ സത്യം പറഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു പിന്തുണയുമില്ലാതെ വരുന്നവര്‍ക്ക് ഒരു സപ്പോര്‍ട്ട് കിട്ടട്ടെ.
ഒരു നെപോ പ്രൊഡക്ട് ആണ് ഇവിടെയിരുന്ന് ഇത് പറയുന്നത്. എനിക്ക് എന്റെ കയ്യില്‍ നിന്ന് എടുത്ത് സഹായിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ പോലുമല്ല. പറയുകയാണെങ്കില്‍ രാഷ്ട്രീയപരമായിട്ടും എന്നെ അക്രമിക്കുന്നുണ്ട്. എന്റെ ഒരു ഇന്‍സ്റ്റ?ഗ്രാം പോസ്റ്റ് എടുത്ത് നോക്കിക്കഴിഞ്ഞാല്‍ എന്നെ വിളിക്കുന്നത് എന്തൊക്കെയാണെന്ന് കാണാന്‍ പറ്റും. എന്റെ വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയുമൊക്കെ പറയുന്നുണ്ട്.
അച്ഛന്‍ പിന്നെ ഒരു പൊതുപ്രവര്‍ത്തകനാണ് പറഞ്ഞോട്ടെ. എന്റെ അമ്മയെയും ചേച്ചിമാരെയും അമ്മൂമ്മയെയും വരെ പറയുന്ന ആള്‍ക്കാരുണ്ട്. എന്റെ അച്ഛന്‍ മന്ത്രിയായിരിക്കുന്ന അതേ പാര്‍ട്ടിയായിട്ട് എന്നെ ചേര്‍ത്ത് പറയുന്നുണ്ട്. ഞാന്‍ വളരെ ഓപ്പണ്‍ ആയിട്ട് പറഞ്ഞിട്ടുണ്ട്, എനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേകിച്ച് ഒരിഷ്ടിമില്ല.
നല്ല വ്യക്തികള്‍ ഏത് പാര്‍ട്ടിയില്‍ വന്നാലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും. അത് ഏത് പാര്‍ട്ടിയാണെന്ന് എനിക്ക് നോക്കേണ്ട ആവശ്യമില്ല. എന്റെ സംസാരം എന്റെ രാജ്യമാണ് വരുന്നത്. പാര്‍ട്ടി വന്നാലെ പല കാര്യങ്ങളും നന്നാകൂ എന്നൊക്കെ അവര്‍ക്ക് പറയാന്‍ പല കാര്യങ്ങളും കാണും. ഞാനൊരു സാധാരണ പൗരനാണ്,
എനിക്ക് എന്റെ നാട് നന്നായാല്‍ മതി. അത്രയേ ഉള്ളൂ. അങ്ങനെയുള്ള എനിക്കെതിരെ വരെ രാഷ്ട്രീയപരമായി ഇങ്ങനെ വരുമ്പോള്‍, അച്ഛനെ ടാര്‍?ഗറ്റ് ചെയ്ത് വരുന്നതാകാമെന്ന് എനിക്ക് മനസിലാക്കാം. പക്ഷേ അതിപ്പോള്‍ എന്റെ കരിയറിനെ ബാധിക്കാന്‍ തുടങ്ങി. ഇത് ആരോട് എന്ത് പറയണമെന്ന് പോലും അറിയില്ല.
ഞാന്‍ നിങ്ങളോടാണ് ചോദിക്കുന്നത്, എന്താണ് ഇതിനുള്ള ഒരു പോംവഴി. സത്യസന്ധമായി മര്യാദയ്ക്ക് എന്റെ ജോലി ചെയ്ത് ജീവിച്ച് പോകാന്‍ നോക്കുന്ന ഒരാളാണ് ഞാന്‍'.- മാധവ് സുരേഷ് പറഞ്ഞു.