ജോജു ജോര്‍ജിന്റെ ജോസഫ് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് താരം തന്റെ വിശേഷങ്ങള്‍ ചിത്രങ്ങളും ഇതിലൂടെ പങ്കുവെക്കാറുണ്ട്.പലപ്പോം ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധ നേടി വസ്ത്രധാരണത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയതാണ് ശ്രദ്ധേയമാകുന്നത്.
തനിക്ക് വന്ന മെസേജുകള്‍െക്കാണ് നടി മറുപടി കൊടുത്ത് നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം പുറംലോകത്തെ കാണിക്കുകയും ചെയ്തു.
എന്താണ് സൗന്ദര്യം, തൊലി പുറത്ത് കാണിക്കുന്നതാണ് സൗന്ദര്യമെന്ന് നിങ്ങളോട് പറഞ്ഞത് സോഷ്യല്‍ മീഡിയ ആണോ അതോ ഫാഷന്‍ മേഖലയാണോ? എന്നായിരുന്നു ഒരാള്‍ മാധുരിയോട് മെസേജ് അയച്ച് ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് വളരെ വ്യക്തമായിട്ടുള്ള മറുപടി നടി നല്‍കുകയും ചെയ്തു. 'ഹലോ, നിങ്ങളുടെ ഇത്രയും സ്മാര്‍ട്ടായിട്ടുള്ള യുക്തികള്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചാല്‍ മതി. ഞാന്‍ ആഗ്രഹിക്കുന്നതെന്തും തുറന്ന് കാണിക്കുമെന്നാണ്' മാധുരി പറയുന്നത്.
ഞാന്‍ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്. ഒരു പുരുഷന് നഗ്നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും കഴിയും.സ്ത്രീകള്‍ക്ക് വയറ് കാണിക്കാവുന്ന രീതിയില്‍ സാരി ഉടുക്കുമെങ്കില്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കിഷ്ടമുള്ളത് ധരിക്കാം. പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും. പുരുഷന്മാര്‍ക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും' നടി പറയുന്നു.
സൗന്ദര്യമെന്ന് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തില്‍ ഉയര്‍ന്ന നിലവാരമുണ്ട്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട. നന്ദി.. നല്ലൊരു ദിവസം നിങ്ങള്‍ക്ക് ആശംസിക്കുകയാണെന്നും' പറഞ്ഞ് മാധുരി വാക്കുകള്‍ അവസാനിപ്പിക്കുന്നു.
എന്തായാലും നടിയുടെ മറുപടി വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.