Latest News

മകളുടെ നിസ്‌കാര വീഡിയോ പങ്കുവച്ചു; 'അപരിചിതന്‍' താരം മാഹി വിജിന് നേരെ വിമര്‍ശനം

Malayalilife
 മകളുടെ നിസ്‌കാര വീഡിയോ പങ്കുവച്ചു; 'അപരിചിതന്‍' താരം  മാഹി വിജിന് നേരെ വിമര്‍ശനം

ഹിന്ദി ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയായ മാഹി വിജ് മകളുടെ നിസ്‌കാര വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വിമര്‍ശനം. മകള്‍ താരയുടെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ എത്തിയത്.ചെറിയ മുസല്ലയില്‍ (നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന പായ) സുജൂദ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോയാണ് ശുക്‌റന്‍ (നന്ദി) എന്ന അടിക്കുറിപ്പോടെ നടി പോസ്റ്റ് ചെയ്തത്. വിദ്വേഷ കമന്റുകള്‍ക്ക് പിന്നാലെ മഹി കമന്റ് ബോക്‌സ് ഓഫാക്കി വയ്ക്കുകയും ചെയ്തു.

മുപ്പതിലേറെ സീരിയലുകളില്‍ വേഷമിട്ട താരമാണ് മാഹി വിജ്. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ 'അപരിചിതന്‍' ചിത്രത്തില്‍ കാമിയോ റോളില്‍ മാഹി എത്തിയിരുന്നു. നടന്‍ ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ തന്റെ മകളുടെ നിസ്‌കാര വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാഹി.

മകള്‍ താരയുടെ പേരിലുളള ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ എത്തിയത്. ചെറിയ മുസല്ലയില്‍ (നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന പായ) സുജൂദ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. ശുക്റന്‍ (നന്ദി) എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ വന്ന വിദ്വേഷ കമന്റുകള്‍ നിറഞ്ഞതോടെ മഹി കമന്റ് ബോക്സ് ഓഫാക്കി വയ്ക്കുകയും ചെയ്തു.

പിന്നാലെ മകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും ഇന്‍സ്റ്റയില്‍ പങ്കുവച്ചു. വിദ്വേഷമുള്ളവരെ ആഗ്രഹിക്കുന്നില്ല, മതത്തെ തമാശയാക്കുന്ന വിഡ്ഢികള്‍ക്ക് താരയെ അണ്‍ഫോളോ ചെയ്യാം. തന്റെ മകളെ കുറിച്ചോര്‍ത്ത് ആരും ആകുലപ്പെടേണ്ടതില്ലെന്നും നിങ്ങളുടെ മക്കളെ പഠിപ്പിക്കൂ എന്നും പുതിയ പോസ്റ്റില്‍ മഹി പറയുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tara ???????? (@tarajaymahhi)

Read more topics: # മാഹി വിജ്
mahhi vij shares daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES