Latest News

പഠനകാലത്ത് ചോദ്യ പേപ്പര്‍ വാങ്ങാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന കാലം എനിക്കുണ്ടായിരുന്നു; അന്ന് രണ്ട് രൂപ തന്ന് എന്നെ പീഡിപ്പിച്ചആളുടെ വീട് 40 ലക്ഷം രൂപ കൊടുത്ത് ഞാന്‍് ഇന്ന് വാങ്ങി;അനുഭവം വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു

Malayalilife
പഠനകാലത്ത് ചോദ്യ പേപ്പര്‍ വാങ്ങാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന കാലം എനിക്കുണ്ടായിരുന്നു; അന്ന് രണ്ട് രൂപ തന്ന് എന്നെ പീഡിപ്പിച്ചആളുടെ വീട് 40 ലക്ഷം രൂപ കൊടുത്ത് ഞാന്‍് ഇന്ന് വാങ്ങി;അനുഭവം വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു

സിനിമാലോകത്തെ മിന്നുന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് ട്രാന്‍സ് ജെന്‍ഡറായ രഞ്ജു രഞ്ജിമാര്‍. ഏറ്റവും അടുത്ത് പേളിയുടെ വിവാഹത്തിന് പോലും താരത്തെ സുന്ദരിയാക്കിയത് രഞ്ജുവാണ്. എന്നാല്‍ ദുരനുഭവങ്ങളുടെ ഭൂതകാലത്ത് നിന്നും ഇപ്പോള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും താന്‍ അനുഭവിച്ച അപമാനങ്ങളെകുറിച്ചുള്ള രഞ്ജുവിന്റെ തുറന്നുപറച്ചിലാണ് ആരാധകരെ സങ്കടപെടുത്തുന്നത്. ഒപ്പം തന്നെ മധുരമായ ഒരു പ്രതികാരത്തിന്റെ കഥകൂടിയാണ് രഞ്ജു വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ സിനിമാലോകത്തെ സൗന്ദര്യത്തിന്റെ അവസാനവാക്കാണ് രഞ്ജു. സിനിമാതാരങ്ങളുടെ സ്ഥിരം മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു. പതിനായിരങ്ങളും ലക്ഷങ്ങളുമാണ് രഞ്ജു പ്രതിഫലമായി വാങ്ങുന്നത്.  പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് രഞ്ജു ഇപ്പോഴത്തെ നിലയിലേക്ക് എത്തുന്നത്. ട്രാന്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് രഞ്ജു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. താന്‍ ഇപ്പോള്‍ ഈ നിലയില്‍ എത്തിയതിന് പിന്നില്‍ തന്റെ അമ്മയാണെന്നും സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹത്തില്‍ അന്ന് ജീവിക്കാന്‍ പ്രചോദനമായത് അമ്മയാണെന്നും രഞ്ജു പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കാരണത്താല്‍ തന്നെ പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയയാകേണ്ടിയും വന്നിട്ടുണ്ട് രഞ്ജുവിന്.  ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന എല്ലാ ജോലികളും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ താന്‍ ചെയ്തുവെന്നും അവര്‍ പറയുന്നു.

''ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്നറിഞ്ഞത്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ്് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാന്‍ സാധിച്ചതെന്നും രഞ്ജു പറയുന്നു. പിന്നീടങ്ങോട്ട് ജീവിതം മാറി.  രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി മാറി.  മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഇപ്പോള്‍ രഞ്ജു

തുടക്കകാലത്ത് സിനിമാ മേഖലയില്‍ നിന്നും പരിഹാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് രഞ്ജുവിന്. ഒരു സിനിമാസെറ്റില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നില്‍ ക്യൂ നില്‍ക്കും, അന്ന് നിങ്ങളീ ഫീല്‍ഡില്‍ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീല്‍ഡില്‍ ഇല്ല,. താനാകട്ടെ ഇന്ന് മേക്കപ് മേഖലയില്‍ കഴിവു തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും രഞ്ജു വ്യക്തമാക്കുന്നു.

പഠനകാലത്ത് ചോദ്യ പേപ്പര്‍ വാങ്ങാന്‍ രണ്ടു രൂപ ഇല്ലാത്ത ഒരു സാഹചര്യം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്നും അന്ന് തന്നെ രണ്ടു രൂപ തന്നു സഹായിച്ച വ്യക്തി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നും പിന്നീട് അയാളുടെ വീട് 40 ലക്ഷം രൂപയ്ക്ക് താന്‍ വാങ്ങിയെന്നും അവര്‍ വെളിപ്പെടുത്തുന്നു.

makeup artist renju about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES