Latest News

മാമാങ്കം സെറ്റില്‍ അടിച്ച് പൊളിച്ച് പ്രാച്ചി തെഹ്ലാന്‍; മമ്മൂട്ടിയുടെ നായികയുടെ വീഡിയോ വൈറല്‍ 

Malayalilife
മാമാങ്കം സെറ്റില്‍ അടിച്ച് പൊളിച്ച് പ്രാച്ചി തെഹ്ലാന്‍; മമ്മൂട്ടിയുടെ നായികയുടെ വീഡിയോ വൈറല്‍ 

ചരിത്രവേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ചിത്രമാണ് മാമാങ്കം. സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് ചിത്രം പറയുന്നത്. ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. ഇന്ത്യന്‍ നെറ്റ്‌ബോല്‍ ടീമിനെ നയിക്കുകയും ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് പ്രാച്ചി. ഇപ്പോഴിതാ മാമാങ്കം സെറ്റില്‍ നിന്നുള്ള പ്രാച്ചിയുടെ രസകരമായ ടിക് ടോക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മാമാങ്കത്തെ പ്രാച്ചി വിശേഷിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് പ്രാച്ചി പറയുന്നത്. നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് താനെന്നും അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരു അഭിമുഖത്തില്‍ പ്രാച്ചി പറഞ്ഞിരുന്നു.

mamangam actress prachi-tehlan tiktok

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES