Latest News

ചുരിക വീശി ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മകുന്ദന്‍; ചാവേര്‍ തലവനായി മമ്മൂട്ടിയും; വള്ളുവനാടിന്റെ ധീരകഥ പറയാന്‍ മാമാങ്കം ട്രെയിലറെത്തി; ട്രെയിലറിനെ വരവേറ്റ് സമൂഹമാധ്യമങ്ങളും

Malayalilife
 ചുരിക വീശി ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മകുന്ദന്‍; ചാവേര്‍ തലവനായി മമ്മൂട്ടിയും; വള്ളുവനാടിന്റെ ധീരകഥ പറയാന്‍ മാമാങ്കം ട്രെയിലറെത്തി; ട്രെയിലറിനെ വരവേറ്റ് സമൂഹമാധ്യമങ്ങളും

ള്ളുവാനാടിന്റെ മാമാങ്ക മഹോത്സവത്തിന്റേയും ചാവേര്‍ പോരാളികളുടേയും കഥ പറയുന്ന മാമാങ്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചരിത്രമിറങ്ങുന്ന വള്ളുവനാട്ടിലെ ധീരയോദ്ധാക്കളുടെ കഥയാണ് ചിത്രംപങ്കുവയ്ക്കുന്നത്. സജീവ് പിള്ളയുടെ കഥയില്‍ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ഡി 1695ലെ കഥപറയുന്ന മാമാങ്കമഹോത്സവവും ചാവേര്‍ പടാളികളുടെ സാമൂതിരിയോടുള്ള അടങ്ങാത്ത പ്രതികാരത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. 

കളരിമുറകളുമായി ചുരിക വീശിയെത്തുന്ന ഉണ്ണി മുകുന്ദനെ ടീസറില്‍ കാണിച്ച് കൊണ്ടാണ് സിനിമയുടെ തുടക്കം. അങ്കപോരാളികളിലെ മുതിര്‍ന്ന ചേകവനായി മമ്മൂട്ടിയെത്തുന്നതും ടീസറില്‍ കാണാം. വടക്കന്‍ വീഗഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ശേഷം മമ്മൂട്ടി ഇതിസാഹ റോളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

എം.പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. വമ്പന്‍ താരനിരയാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിനായി അണിനിരക്കുന്നത്.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, പ്രാചി തെഹ്ലാന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Read more topics: # mamankam movie trailer
mamankam movie trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES