Latest News

മോഹന്‍ലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോള്‍ വച്ചിരുന്ന കണ്ണാടിയാണ് ബറോസിന്റെ ലോഞ്ചിനും വച്ചത്; റോഷാകിന്റെ പ്രോമോഷനില്‍ മമ്മൂക്ക പങ്ക് വച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍

Malayalilife
 മോഹന്‍ലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോള്‍ വച്ചിരുന്ന കണ്ണാടിയാണ് ബറോസിന്റെ ലോഞ്ചിനും വച്ചത്; റോഷാകിന്റെ പ്രോമോഷനില്‍ മമ്മൂക്ക പങ്ക് വച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍

സിനിമയില്‍ മാത്രമല്ല മറ്റ് ചടങ്ങുകള്‍ക്കും മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങളും ലുക്കും ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്റെ ലോഞ്ചിന് മമ്മൂട്ടിയുടെ ലുക്ക് ആകര്‍ഷകമായിരുന്നു. മമ്മൂട്ടി ധരിച്ച ഗ്ലാസും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കൂളിംഗ് ഗ്ലാസിനെ കുറിച്ച് രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി.

മോഹന്‍ലാലിന്റെ കല്യാണത്തിന് താന്‍ വെച്ച അതേ കണ്ണാടിയായ 'ബറോസി'ന്റെ പൂജയ്ക്കും വെച്ചതെന്ന് മമ്മൂട്ടി.റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രോഗ്രാമിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'റോഷാക്കി'ല്‍ അഭിനയിച്ച സഞ്ജു ശിവ്‌റാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി.

പഴയ ഡ്രസുകളും താന്‍ സൂക്ഷിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.1993ല്‍ മുഹമ്മദ് അലിക്ക് ഒപ്പം ഫോട്ടോ എടുത്തപ്പോള്‍ ഇട്ടിരുന്ന ഷര്‍ട്ട് ഇപ്പോഴുമുണ്ട്. കഴിഞ്ഞയാഴ്ചയും താന്‍ അത് ഇട്ടിരുന്നുവെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു. 

മമ്മൂട്ടിയുടെ തുറന്ന് പറച്ചില്‍ കേട്ട് അതിശയിക്കുകയാണ് ആരാധകര്‍. ഒരു ഷോ ഗ്ലാസ് വരെ ഇത്രയും വര്‍ഷം സൂക്ഷിക്കുന്ന ഇങ്ങേര്‍ ഒകെ ആണ് ശരിക്കും ഫാഷന്‍ ഫ്രീക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.

Read more topics: # മമ്മൂട്ടി
mammootty sunglass viral in barroz

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES