Latest News

ചെറിയ പെരുനാള്‍ ദിനത്തില്‍ ജുമാ നമസ്‌കാരത്തിന് മമ്മൂട്ടിയെത്തി; ഒപ്പം പ്രിയപ്പെട്ട ദുല്‍ഖറും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ചെറിയ പെരുനാള്‍ ദിനത്തില്‍ ജുമാ നമസ്‌കാരത്തിന് മമ്മൂട്ടിയെത്തി; ഒപ്പം പ്രിയപ്പെട്ട ദുല്‍ഖറും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ന് കേരളത്തിലെ മുസ്ലിം സഹോദരങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. പ്രമുഖ താരങ്ങളെല്ലാം തന്നെ ആരാധകര്‍ ഈദ് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. നിപ ഭീതിയിലും എങ്ങും ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല. അതേസമയം ഇപ്പോള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് എത്തിയ നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്റെയും വീഡിയോ ആണ് വൈറലാകുന്നത്.

തിരക്കുകള്‍ക്കിടയിലും നമസ്‌കാരം മുടക്കാത്ത നടനാണ് മമ്മൂട്ടി. വെള്ളിയാഴ്ചകളില്‍ ഏത് സ്ഥലത്താണെങ്കിലും അദ്ദേഹം പള്ളിയില്‍ പോവുന്നതും മുടക്കാറില്ല. പതിവുപോലെ മകന്‍ ദുല്‍ഖറുമൊത്താണ് മമ്മൂട്ടി ഈദ് നമസ്‌കാരത്തിനെത്തിയത്. താരം എത്തുമെന്ന് അറിഞ്ഞ് പ്രമുഖ ചാനലുകളെല്ലാം തന്നെ നേരത്തെ പള്ളിയിലെത്തിയിരുന്നു. ആള്‍ക്കൂട്ടവും പള്ളിപരിസരത്ത് തമ്പടിച്ചിരുന്നു. മമ്മൂട്ടി ആദ്യം പള്ളിയില്‍ കയറിയപ്പോള്‍ വാപ്പയുടെ പിന്നാലെയാണ് ദുല്‍ഖര്‍ എത്തിയത്.

മഞ്ഞനിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയതപ്പോള്‍ നീല ഷര്‍ട്ടും ജീന്‍സുമായിരുന്നു ദുല്‍ഖറിന്റെ വേഷം. മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് നിസ്‌കരിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. നമസ്‌കാരം കഴിഞ്ഞ ശേഷം മൈക്കുകളുമായി പലരും അടുത്തേക്ക് ചെന്നുവെങ്കിലും എല്ലാവരോടും ചിരിച്ചതല്ലാതെ ഒന്നും പ്രതികരിക്കാതെ താരങ്ങള്‍ ഇരുവരും കാറില്‍ കയറി മടങ്ങി. ഇപ്പോള്‍ എത്ര വലിയവനായാലും ദൈവത്തിന്റെ മുന്നില്‍ സമന്‍മാരാണെന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്യുന്നത്.

 

Read more topics: # mammooty and dq in juma niskaram
mammooty and dq in juma niskaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES