ഇന്നാണ് മലയാളികളുടെ മെഗാതാരം മമ്മൂട്ടിയുടെ പിറന്നാള്‍. കണ്ടാല്‍ പറയില്ലെങ്കിലും താരം ഇന്ന് ആഘോഷിക്കുന്നത് തന്റെ 68ാം പിറന്നാളാണ്. തങ്ങളുടെ പ്രിയ താപരത്തിന്റെ പിറന്നാള്‍ദിനത്തില്‍ ആശംസകളുമായി പൊതിയുകയാണ് ആരാധകര്‍. മലയാള സിനിമയിലെ എല്ലാ താരങ്ങളും മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസ നേരാന്‍ പാതിരാത്രി താരത്തിന്റെ വീട്ടിലേക്ക് തടിച്ചുകൂട്ടിയ ആരാധകവൃന്തമാണ് ചര്‍ച്ചയായി മാറുന്നത്.
മമ്മൂട്ടിക്ക് ആശംസകള്‍ നേരാന്‍ നൂറുകണക്കിന് ആരാധകര്‍ കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിന് മുമ്പില്‍ തടിച്ച് കൂടിയിരുന്നു. സംവിധായകന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു. പിഷാരടി ഫെയ്സ്ബുക്ക് ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു.
ആരാധകരുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് മമ്മൂട്ടി സ്നേഹാശംസകള്‍ സ്വീകരിച്ചു. ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി തന്നെ പുറത്തിറങ്ങി. പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വ്വന്‍'. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.