മമ്മൂട്ടിയുടെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന നായക സമാനമായ അതിഥി വേഷത്തിലൂടെ ശ്രദ്ധ നേടിയ പതിനെട്ടാം പടി നാളെ തിയറ്ററുകളില്‍ എത്തുകയാണ്. തിരക്കഥാകൃത്തായും നടനായും തിളങ്ങിയിട്ടുള്ള ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്മിമുകുന്ദന്‍ എന്നിങ്ങനെ താരനിരതന്നെയാണ് ഒരുങ്ങുന്നത്. മുതുമുഖങ്ങളെ അരങ്ങിലെത്തിക്കാന്‍ ശങ്കര്‍രാമകൃഷ്ണന്‍ ഒരുങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും കാത്തിരിപ്പിലാണ്. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി.
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായിട്ടാണ് പതിനെട്ടാം പടി എത്തുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിനായി കെച്ച കെംബഡികെയുടെ നേതൃത്വത്തില്‍ 2017 ഡിസംബറില്‍ ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
ചിത്രത്തിലെ പുതുമുഖങ്ങള്‍ക്കായി കെച്ചയുടെ നേതൃത്വത്തില്‍ നടന്ന ക്യാംപിന്റെ വിഡിയോ അന്ന് പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിലെ ആക്ഷന്‍ ഏതു ലെവല്‍ ആയിരിക്കുമെന്ന സൂചന ലഭിച്ചിരുന്നു.യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രത്തിന് 160 മിനിറ്റ് ദൈര്‍ഘ്യം ആണ് ഉള്ളത്.
18-ാം വയസില്‍ എത്തി നില്‍ക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു വിദേശ സര്‍വകലാശാല പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്.