Latest News

പ്രിയതാരത്തിന് ദുരിത ജീവിതം എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്ത; പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ എന്ന് ചോദ്യവുമായി നടി മമതാ മോഹന്‍ദാസ്

Malayalilife
പ്രിയതാരത്തിന് ദുരിത ജീവിതം എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്ത; പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ എന്ന് ചോദ്യവുമായി നടി മമതാ മോഹന്‍ദാസ്

മംമ്ത മോഹന്‍ദാസ് മലയാളിത്തിലെ പ്രിയ നടിയാണ്. വളരെ കുറിച്ച് ചിത്രങ്ങളിലൂടെ തന്നെ അഭിനയ മികവ് കൊണ്ട് നിരവധി ആരാധകരുമുണ്ട് താരത്തിന്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, തുടങ്ങി ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോളിതാ തനിക്കെതിരായ ഒരു വ്യാജ പ്രചരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

മംമ്ത രംഗത്തെത്തിയിരിക്കുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ്. 'ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ'എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നടി വാര്‍ത്തയുടെ പേജിന് താഴെ കമന്‍രുമായി എത്തുകയായിരുന്നു.

'ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്  പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്', എന്നാണ് മംമ്തയുടെ  കമന്റ്. താരത്തിന് പിന്തുണ അറിയിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയട്ടുണ്ട്.

ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് മംമ്ത കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. ദിലീപ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ഗോപിയാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും. 

mamtha mohandas against fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES