Latest News

ചെന്നൈയില്‍ ഈ മാസം 28ന് വിവാഹം; സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായുള്ള റിസപ്ഷന്‍ ഊൗട്ടിയിലും ചെന്നൈയിലുമായി; ഗൗതം കാര്‍ത്തിക് മഞ്ജിമ മോഹന്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
ചെന്നൈയില്‍ ഈ മാസം 28ന് വിവാഹം; സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായുള്ള റിസപ്ഷന്‍ ഊൗട്ടിയിലും ചെന്നൈയിലുമായി; ഗൗതം കാര്‍ത്തിക് മഞ്ജിമ മോഹന്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

തെന്നിന്ത്യന്‍ നടന്‍ ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്ന് വിവരം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജിമ മോഹന്‍ അറിയച്ചത്. ഇപ്പോള്‍ വിവാഹ തിയതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. നവംബര്‍ 28ന് ചെന്നൈയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വേദിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

.ദേവരാട്ടം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജിമ ഗൗതമുമായി പ്രണയത്തിലായത്.ഏറെ നാളായി മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച തന്റെ പ്രണയം മഞ്ജിമയും ഗൗതവും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്. ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ആണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്.ഛായഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ.

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് മഞ്ജിമ മോഹന്‍. പ്രിയം എന്ന സിനിമയിലുള്‍പ്പെടെ മഞ്ജിമ ചെയ്ത വേഷം പ്രേക്ഷകര്‍ ഇന്നും ഓര്‍മ്മിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ ആണ് മഞ്ജിമ നായിക നടിയായി മലയാള സിനിമയില്‍ എത്തുന്നത്. ഇതിന് ശേഷം മലയാളത്തില്‍ കാര്യമായി മഞ്ജിമയെ കണ്ടിട്ടില്ല. അതേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ മഞ്ജിമ തിരക്കുള്ള നായിക നടി ആയി.

manjima mohan gautham karthik

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES