Latest News

ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു വാര്യര്‍; മിസ്റ്റര്‍ എക്‌സ് ആരംഭിച്ചു

Malayalilife
 ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു വാര്യര്‍; മിസ്റ്റര്‍ എക്‌സ് ആരംഭിച്ചു

സുരനും തുനിവിനും ശേഷം മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്. ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമുള്ള ചിത്രവും മഞ്ജു പങ്ക് വച്ചിട്ടുണ്ട്.

മിക്‌സറ്റര്‍ എക്സില്‍ ജോയിന്‍ ചെയ്തു, ഇന്ന് ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.മനു ആനന്ദ് സംവിധാനം ചെയ്യുന്നചിത്രത്തില്‍ ശരത് കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. പ്രിന്‍സ് പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന മിസ്റ്റര്‍ എക്‌സ് ബിഗ് ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. 

ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. സ്റ്റണ്ട് സില്‍വ ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം ദിപു നൈനാന്‍ തോമസ്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. വിജയ് സേതുപതി ചിത്രം വിടുതലൈ 2 ആണ് മഞ്ജുവിന്റെ അടുത്ത തമിഴ് ചിത്രം. അതേസമയം വിഷ്ണു വിശാലിനെ നായകനാക്കി എഫ് ഐ ആറിനു ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ എക്‌സ്. എഫ് ഐ ആര്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

manju warrier next tamil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES