Latest News

അവതാരകന്‍ മിഥുനൊപ്പം ബൗളിങ് ഗെയിം പരീക്ഷിച്ച് മഞ്ജു വാര്യര്‍;  ചെറിയ നൃത്തച്ചുവടകളുമായി ബോള്‍ ചെയ്യുന്ന നടി എന്തോരു കൂളെന്ന് സോഷ്യല്‍മീഡിയ; ആയിഷയുടെ പ്രോമോഷനായി നടി ദുബായില്‍

Malayalilife
അവതാരകന്‍ മിഥുനൊപ്പം ബൗളിങ് ഗെയിം പരീക്ഷിച്ച് മഞ്ജു വാര്യര്‍;  ചെറിയ നൃത്തച്ചുവടകളുമായി ബോള്‍ ചെയ്യുന്ന നടി എന്തോരു കൂളെന്ന് സോഷ്യല്‍മീഡിയ; ആയിഷയുടെ പ്രോമോഷനായി നടി ദുബായില്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആയിഷ റിലിസിനൊരുങ്ങുമ്പോള്‍ ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടികളുമായി തിരക്കിലാണ് നടി.ആയിഷയുടെ ലോഞ്ചിനായി സൗദി അറോബ്യയില്‍ എത്തിയ മഞ്ജുവിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോളിതാ ദുബായിലെത്തിയ നടി  അവതാരകന്‍ മിഥുനൊപ്പം ബൗളിങ്ങ് ഗെയിം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.മഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈയിലിലൂടെ വീഡിയോ പങ്കുവച്ചത്. എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍എന്നാണ് ആരാധകരുടെ കമന്റുകള്‍. വളരെ ആസ്വദിച്ചു ഗെയിം കളിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാനാകും. സന്തോഷത്തില്‍ ചെറിയ നൃത്ത ചുവടുകളും മഞ്ജു ചെയ്യുന്നുണ്ട്.

ആമിര്‍ പാലയ്ക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആയിഷയില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ ഒരുങ്ങുന്നത്. 

ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

manju warrier shares video doing bowling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES