Latest News

പിങ്ക് പേസ്റ്റര്‍ കാഞ്ചീപുരം പട്ടുസാരിയില്‍ റൂബി നിമ നെക്ലസ് അണിഞ്ഞ് ദേവതയായി മഞ്ജു വാര്യര്‍..! കണ്ടു നോക്കൂ

Malayalilife
പിങ്ക് പേസ്റ്റര്‍ കാഞ്ചീപുരം പട്ടുസാരിയില്‍ റൂബി നിമ നെക്ലസ് അണിഞ്ഞ് ദേവതയായി മഞ്ജു വാര്യര്‍..! കണ്ടു നോക്കൂ

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. ദിലീപില്‍നിന്നും വിവാഹമോചനം നേടിയ നടി തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം വരവില്‍ നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ നടി നിരവധി പരസ്യങ്ങളിലും തിളങ്ങി. രണ്ടാം വരവില്‍ പണ്ടത്തേതിലും സുന്ദരി ആയിട്ടാണ് താരം എത്തിയത്.  കല്യാണ്‍ ജുവലേഴ്സിന്റെ പുതിയ പരസ്യത്തിലെ മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

വളരെ ശക്തമായ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ മഞ്ജുവാര്യരോട് എന്നും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉളളത്.കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടായിരുന്നു മഞ്ജുവാര്യരുടെ രണ്ടാം കടന്നുവരവ്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും കല്യാണിന്റെ പരസ്യങ്ങളില്‍ മഞ്ജുവാണ് സ്ഥിരം സാന്നിധ്യം. ഇപ്പോള്‍ താരത്തിന്റെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. 40 വയസായിട്ടും 25 കാരിയുടെ സൗന്ദര്യവും ചുറുചുറുക്കുമായി  നിലകൊള്ളുന്ന നടിയുടെ ചിത്രമാണ് ഇത്. 

കാഞ്ചീപുരം സാരിയിലെ മഞ്ജുവിന്റെ മനോഹരമായ ചിത്രം മിലന്‍ ഡിസൈന്‍സ് ആണ് പങ്കുവച്ചിരിക്കുന്നത്. മിലന്‍ ഡിസൈനിന്റേതാണ് മനോഹരമായ സാരി. വലിയ ലോക്കറ്റുളള  മാലയും  കമ്മലും കയ്യില്‍ വളകളും മോതിരവുമൊക്കെ അണിഞ്ഞ് മനോഹരിയായിട്ടാണ് മഞ്ജു ചിത്രങ്ങളില്‍ ഉളളത്. പിങ്ക് കളറാണ് സാരി. മലയാള സിനിമയിലേ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പേസ്റ്റല്‍ കാഞ്ചീപുരം സാരിയില്‍ എന്നു കുറിച്ചുകൊണ്ടാണ് ഡിസൈനേഴ്സ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ മികച്ച തിരിച്ചുവരവാണ് മഞ്ജുവാര്യര്‍ നടത്തിയത്.

പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ്. ഒടിയന്‍ ലൂസിഫര്‍ എന്നീ  ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ജാക് ആന്‍ഡ് ജില്‍, തമിഴില്‍ അസുരന്‍, കയറ്റം, മരയ്ക്കാര്‍ തുടങ്ങിയവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

Read more topics: # manju warrier,# malayalam actress
manju warrier wearing new design saree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES