Latest News

ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു; കാലത്തിന്റെ കൈനീട്ടം; സംവിധായനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് ആശംസനേര്‍ന്ന് മഞ്ജു വാര്യര്‍ 

Malayalilife
 ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു; കാലത്തിന്റെ കൈനീട്ടം; സംവിധായനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് ആശംസനേര്‍ന്ന് മഞ്ജു വാര്യര്‍ 

ലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ഏവരും ഏറ്റെടുത്തത്. പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. മോഹന്‍ലാലിന്റെ പുതിയ ഉദ്യമത്തിന് ആശുസ നേര്‍ന്ന്് ഇപ്പോള്‍ മഞ്ജുവാര്യരും രംഗത്തെത്തിയിരിക്കുകയാണ്.  

''ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍....!'' - മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.    

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ സംവിധായകന്‍ ജിജോയുടെ സ്വപ്നമാണ് ഒരു ലോക സിനിമ ചെയ്യണമെന്നതെന്നും അദ്ദേഹവുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സൗഹൃദ സംഭാഷണത്തില്‍ അദ്ദേഹം പങ്കു വെച്ച ഒരു ഇംഗ്ലീഷ് കഥയാണ് സിനിമയ്ക്കാധാരമായതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആഹ്ലാദാവേശത്തിലാണ് സോഷ്യല്‍മീഡിയയും. ഉദയനാണ് താരം എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കു വെച്ചും വാട്സാപ്പ് സ്റ്റാറ്റസാക്കിയുമാണ് ആരാധകര്‍ വാര്‍ത്ത ആഘോഷിക്കുന്നത്.

'' എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും... ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി...'' - പൃഥ്വിരാജ് കുറിച്ചു.

manju warrior fb post about mohanlal in direction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES