Latest News

ആരും പറയാത്ത പ്രമേയവുമായി 'മാതാ പിതാ'; ഹ്രസ്വ ചിത്രം റിലീസിന് എത്തുന്നത് മലയാളത്തിലെ 10 പ്രമുഖ സംവിധായകരുടെ ഫേസ്ബുക്ക് പേജിലൂടെ; പുതിയ തലമുറയ്ക്ക് ഈ മാതാ പിതാ നല്‍കുന്നത് പുത്തന്‍ തിരിച്ചറിവ്...

Malayalilife
ആരും പറയാത്ത പ്രമേയവുമായി 'മാതാ പിതാ'; ഹ്രസ്വ ചിത്രം റിലീസിന് എത്തുന്നത് മലയാളത്തിലെ 10 പ്രമുഖ സംവിധായകരുടെ ഫേസ്ബുക്ക് പേജിലൂടെ;  പുതിയ തലമുറയ്ക്ക് ഈ മാതാ പിതാ നല്‍കുന്നത് പുത്തന്‍ തിരിച്ചറിവ്...

പുതിയ തലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും ഒരു വലിയ തിരിച്ചറിവ് പകര്‍ന്നുകൊണ്ട് ഇന്ന് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് 'മാതാ പിതാ' എന്ന കൊച്ചു ഷോര്‍ട്ട് ഫിലിം. രാജേഷ് വരിക്കോളി കഥയെഴുതി അമല്‍ കെ ജോബി തിരക്കഥ, സംവിധാനം നിര്‍വഹിച്ച ചിത്രം പി.കെ.ബി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, സ്‌റ്റേറ്റ് അവാര്‍ഡിന് അര്‍ഹമായ അപ്പൂപ്പന്‍താടി എന്ന ഹ്രസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിനു കുര്യനാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഷോര്‍ട്ട് ഫിലിമില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത് മണ്‍മറഞ്ഞ് പോയ പ്രശസ്ത കോമഡി നടന്‍ സൈനുദ്ധീന്റെ മകന്‍ സിനില്‍ സൈനുദ്ധീനാണ്. 

ഇതുവരെയും ആരും പറയാത്ത ഒരു പ്രമേയവുമായാണ് മാതാ പിതാ എത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ സ്നേഹിക്കണം സംരക്ഷിക്കണം എന്നെല്ലാമുള്ള ബോധവത്ക്കരണം ഒട്ടുമിക്ക ഷോര്‍ട്ട് ഫിലിമുകളിലൂടെയും അല്ലാതെയും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും മാതാപിതാക്കളെ സ്നേഹിക്കണമെന്നും. അത് അവരുടെ ആത്മാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞുവെയ്ക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം. ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം. ഇന്ന് വൈകുന്നേരം 6 മണിക്ക്, മലയാള സിനിമയിലെ പ്രമുഖരായ 10 സംവിധായകരുടെ [ സന്ധ്യ മോഹന്‍, ജോണി ആന്റണി, എം മോഹനന്‍, സുഗീത്, നിഷാദ് കോയ, ഷിബു ഗംഗാധരന്‍, ജോര്‍ജ് വര്‍ഗീസ്, നൗഷാദ് ആലത്തൂര്‍, ജോസ് തോമസ്, ഷാജി അസീസ്] ഫേസ്ബുക്ക് പേജിലൂടെ റീലീസിന് എത്തുകയാണ്. ഒപ്പം യൂട്യൂബ് ചാനലായ ജാങ്കോ സ്പേസിലൂടെയും ഇന്ന് വൈകിട്ട് 6 മണിയോടെ ഷോര്‍ട്ട് ഫിലിം ലഭ്യമാവും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ചടങ്ങില്‍ നടന്‍ ഹരിശ്രീ അശേകന്‍, സംവിധായകന്‍ സന്ധ്യ മോഹന്‍, നിര്‍മ്മാതാവ് സുധീപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. 

സിനില്‍ സൈനുദ്ധീന് പുറമേ സുധീഷ് എല്‍ദോസ് ബാബു, ബിനു കുര്യന്‍, വേദാന്ത് ശിവറാം, അബൂബക്കര്‍, ദേവി പണിക്കര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഷിജു എം ഭാസ്‌കറിന്റേതാണ് ക്യാമറ,  എഡിറ്റിങ്ങ് ലിന്റോ തോമസ്.  ഷെഫീഖ് റഹ്മാന്‍ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നു. അസ്സോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ്, പ്രോജക്ട് ഡിസൈനര്‍ ടൈറ്റസ് ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അഫ്സല്‍ സലീം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഡൊണാള്‍ഡ് ജോയ്, കോസ്റ്റിയൂം ധന്യ പാര്‍വതി


 

matha pitha short film release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES