Latest News

ലിയോയില്‍ മലയാളത്തിന്റെ പ്രിയതാരം മാത്യു എത്തുക വിജയ്യുടെ മകനായി; അണിയറക്കാര്‍ പുറത്ത് വിട്ട ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കണ്ട് വിജയുടെ അതേ കട്ടെന്ന് സോഷ്യല്‍മീഡിയയും

Malayalilife
ലിയോയില്‍ മലയാളത്തിന്റെ പ്രിയതാരം മാത്യു എത്തുക വിജയ്യുടെ മകനായി; അണിയറക്കാര്‍ പുറത്ത് വിട്ട ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കണ്ട് വിജയുടെ അതേ കട്ടെന്ന് സോഷ്യല്‍മീഡിയയും

ക്ടോബര്‍ 19 വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തിയേറ്ററുകളിലെത്തുമ്പോള്‍ മലയാളി താരങ്ങളും ഭാഗമാകുന്നത് ഏറെ അഭിമാനകരമാണ്. മാത്യു തോമസ്, ബാബു ആന്റണി തുടങ്ങിയ താരങ്ങളുടെ ചിത്രത്തിലെ സാന്നിധ്യം നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ ചിത്രത്തന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വരുമ്പോള്‍ മാത്യു തോമസിന്റെ കഥാപാത്രമാണ് ചര്‍ച്ചയാകുന്നത്.

'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ മലയാളികള്‍ കണ്ടു തുടങ്ങിയ നടന്‍ മാത്യു തോമസിനു വിജയ്യുടെ ചെറിയ ഛായയുണ്ടെന്ന് ആദ്യം മുതല്‍ തന്നെ പലരും കണ്ടുപിടിച്ചതാണ്. എന്നാല്‍ ചിലരൊക്കെ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഇപ്പോളിതാ വിജയ് ചിത്രത്തില്‍ സാക്ഷാല്‍ വിജയ്യുടെ മകനായി എത്തിയിരിക്കുകയാണ് മാത്യു. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

ലോകേഷിന്റെ 'എല്‍സിയു' പോലുള്ള അതീവ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സിനിമയായതില്‍ 'ലിയോ' പുറത്തിറങ്ങുന്നതുവരെ കഥാപാത്രത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ യാതൊന്നും പറയാന്‍ മാത്യുവിനും കഴിയില്ല. ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ മൂന്ന് ഷോട്ടുകളാണ് മാത്യുവിന്റേതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'അന്‍പെനും' എന്ന ഗാനരംഗത്തിലും തൃഷയ്ക്കും വിജയ്യ്ക്കുമൊപ്പം തിളങ്ങി നില്‍ക്കുന്നത് മാത്യുവാണ്. ട്രെയിലറില്‍ നിന്ന് തന്നെ മാത്യുവിന്റെ കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. എന്നാല്‍ ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് മാത്യുവിനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ലോകേഷ് തന്നെ മറുപടി പറഞ്ഞിരുന്നു.

'മാത്യുവിന്റെ ഇതിനു മുന്‍പുള്ള മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നല്ല പെര്‍ഫോര്‍മറാണ്. ഈ കഥാപാത്രത്തെ വളരെ അനായാസമായി ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. മനസ്സിലുള്ള കഥാപാത്രങ്ങളെ ഇങ്ങനെയുള്ള താരങ്ങള്‍ക്കു നല്‍കുമ്പോള്‍ തന്നെ നമ്മുടെ പകുതി ജോലി പൂര്‍ത്തിയായി. മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട്.' എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ജീവിതത്തിലും കടുത്ത വിജയ് ആരാധകനാണ് മാത്യു. താരത്തിന് 'ലിയോ'യിലൂടെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനാകട്ടെ എന്നാണ് പ്രേക്ഷകരും ംലയാളികളും ഒരുപോലെ ആശംസിക്കുന്നത്.

Read more topics: # 'ലിയോ
mathew vijay son in leo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES