സിനിമയില്‍ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്ക് ആരാധകര്‍ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. അത്രകണ്ട് സജീവമല്ലെങ്കിലും ഇടയ്‌ക്കെല്ലാം ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി മീനാക്ഷി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മീനാക്ഷി പങ്കുവച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തന്റെ ഫ്രാന്‍സ് യാത്രയുടെ ചിത്രങ്ങള്‍ ആണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. പലരും ബോളിവുഡ് നടി ദീപിക പദുകോണുമായി മീനാക്ഷിയെ താരതമ്യം ചെയ്തു. ജൂനിയര്‍ ദീപിക എന്നാണ് കമന്റുകള്‍. നേരത്തെയും ദീപിക പദുകോണുമായി മീനാക്ഷിക്ക് സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മീനാക്ഷി. പൊതുവേദികളില്‍ എത്തിയാലും മാധ്യമങ്ങളോടൊന്നും സംസാരിക്കാറില്ല. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞത് ഇപ്പോള്‍ മകള്‍ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താല്‍പര്യമനുസരിച്ചായിരിക്കുമെന്നുമാണ്.