ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ദിലീപും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. പൊതുവേ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ദീലിപിന്റെ ഫാന്‍സ് പേജുകള്‍ വഴിയാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്.
തൃശൂരിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയാണിതെന്നാണ് സൂചന. അനാര്‍ക്കലി വസ്ത്രത്തില്‍ അതീവ സുന്ദരിയായ മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം.
താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളുടെ ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിലൊരാളാണ് മീനാക്ഷി ദിലീപ്. സിനിമാ താരമല്ലെങ്കിലും താരപുത്രിയുടെ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്.രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഉള്ളത്. ഒട്ടറെ ഫാന്‍സ് പേജുകളും മീനാക്ഷിയുടെ പേരിലായി ഉണ്ട്. അച്ഛനെയും അമ്മയെയും പോലെ മീനാക്ഷിയും സിനിമയിലേയ്ക്ക് വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവും നടനും മിമിക്രി താരവുമായ ടിനി ടോമും കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം ദിലീപും മീനാക്ഷിയും നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ അരങ്ങേറിയിട്ടില്ലെങ്കിലും മാധവ് ഗോപി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
എന്നാല്‍ കാവ്യയേയും മാമാട്ടിയേയും കാണുന്നില്ലല്ലോ, ഇവര്‍ എവിടെപ്പോയെന്നാണ് ചിത്രം വൈറലായതിന് പിന്നാലെ ആരാധകരുടെ ചോദ്യം.
