കഴിഞ്ഞ ദിവസമായിരുന്നു 2020 ലെ ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാര നേട്ടത്തിൽ സുര്യറെപോട്ര് ഉയർന്ന് പറന്നപ്പോൾ മനംനിറഞ്ഞ് മലയാളവും. എന്നാൽ ഇപ്പോൾ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പട്ടികയില്‍ തിളങ്ങി നില്ക്കുന്ന മലയാള സിനിമയ്ക്കും അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. മലയാള സിനിമ തലയുയര്‍ത്തി നില്ക്കുന്നതില് അഭിമാനിക്കുന്നുവെന്നും സച്ചിയെ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മുട്ടിയുടെ കുറിപ്പിലൂടെ....
’68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. വിജയികളുടെ പട്ടികയില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നതില്‍ അഭിമാനം തോന്നുന്നു.
അപര്‍ണ ബാലമുരളി, ബിജു മേനോന്, സെന്ന ഹെഗ്ഡെ, നാഞ്ചിയമ്മ, ഒപ്പം അര്‍ഹരായ മറ്റെല്ലാ വിജയികളെയുമോര്ത്ത് അഭിമാനം… ഈ നിമിഷത്തില്‍ അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു..’. മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു.