Latest News

ജന്മദിനാശംസകള്‍ എന്റെ പ്രിയേ; സന്തോഷം... ആരോഗ്യം... സമ്പത്ത് എന്നിവയാല്‍ അനുഗ്രഹിക്കട്ടെ; പ്രിയതമക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമായി എംജി ശ്രീകുമാര്‍

Malayalilife
 ജന്മദിനാശംസകള്‍ എന്റെ പ്രിയേ; സന്തോഷം... ആരോഗ്യം... സമ്പത്ത് എന്നിവയാല്‍ അനുഗ്രഹിക്കട്ടെ; പ്രിയതമക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമായി എംജി ശ്രീകുമാര്‍

ലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ആണ് എം ജി ശ്രീകുമാര്‍.  ഭാര്യ രേഖയുടെ പിറന്നാള്‍ ദിനത്തില്‍ ഗായകന്‍ പങ്ക് വച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്.ഒപ്പം നിരവധി താരങ്ങളും ആരാധകരും ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചെത്തുകയും ചെയ്തു. 

ജന്മദിനാശംസകള്‍ എന്റെ പ്രിയേ... ദൈവം നിങ്ങളെ സന്തോഷം... ആരോഗ്യം... സമ്പത്ത് എന്നിവയാല്‍ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്‌നേഹം' എന്നാണ് എം.ജി ശ്രീകുമാര്‍ കുറിച്ചത്. ഒപ്പം ലേഖയെ ചുംബിക്കുന്നതിന്റേയും ലേഖയ്‌ക്കൊപ്പമുള്ള യാത്രകളുടേയും ചിത്രങ്ങള്‍ എം.ജി ശ്രീകുമാര്‍ പങ്കുവെച്ചു.

ജന്മദിനാശംസകള്‍ എന്റെ പ്രിയേ... ദൈവം നിങ്ങളെ സന്തോഷം... ആരോഗ്യം... സമ്പത്ത് എന്നിവയാല്‍ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്‌നേഹം' എന്നാണ് എം.ജി ശ്രീകുമാര്‍ കുറിച്ചത്.

തൊണ്ണൂറുകളില്‍ തന്നെ പങ്കാളിക്കൊപ്പം ലിവിങ് ടുഗെതര്‍ ജീവിതം നയിക്കുകയും പിന്നീട് വിവാഹിതനാവുകയും ചെയ്ത് അന്നേ പുരോഗമനപരമായി ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന സെലിബ്രിറ്റിയാണ്  എം.ജി ശ്രീകുമാര്‍. ഇവരുടെ പ്രണയവും ലിവിങ് ടുഗെതര്‍ ജീവിതവും വിവാഹവുമെല്ലാം മുമ്പും പലതവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലായിരുന്നു എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വിവാഹം. അതിന് മുമ്പ് ഇരുവരും പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതറിലായിരുന്നു. വിവാഹം കഴിഞ്ഞ് 22 വര്‍ഷം പിന്നിടുമ്പോഴും ആരംഭത്തിലുള്ള പ്രണയം ഇപ്പോഴും ഇരുവരുടേയും കണ്ണില്‍ കാണാം എന്ന് ആരാധകര്‍ തന്നെ പറയുന്നു.

 

mg sreekuma write up about lekha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES